Latest News

‘ശോഭ ചിരിക്കുന്നില്ലേ’; നടക്കാനിറങ്ങിയ റിമിയോട് ചോദ്യം ചോദിച്ച് ആരാധകർ

പൊതുവെ യാത്രാപ്രേമിയായ റിമി ലോക്ക്ഡൗൺ കാലത്ത് ഏറ്റവും മിസ് ചെയ്യുന്നതും യാത്രകളെ തന്നയൊണ്

Rimi Tomy, Rimi Tomy pics, rimi tomy photos, videos, rimi tomy news, rimi tomy age, rimi tomy birthday, റിമി ടോമി, Indian express malayalam, IE malayalam

ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്. ഗായികയായും അവതാരകയായും നടിയായുമൊക്കെ തിളങ്ങുന്ന റിമിടോമി സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്.

Read More: സാരിയിൽ അതിസുന്ദരിയായി റിമിടോമി; വാതിക്കലെ വെള്ളരിപ്രാവേ എന്ന് ആരാധകർ

റിമി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രത്തിന് താഴെ കമന്റുകളുടെ ബഹളമാണ്. വീട്ടു വേഷത്തിൽ ഒരു ചെറിയ റോഡിനു നടുവിൽ നിന്ന് മനോഹരമായ ചിരിയോടെയുള്ള ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. കാഴ്ചയിൽ നടക്കാനിറങ്ങിയതാണെന്നാണ് തോന്നുക. എന്നാൽ റിമിയുടെ ചിരികണ്ട് ആരാധകർക്ക് ഓർമവരുന്നത് ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രത്തിലെ ‘ശോഭ ചിരിക്കുന്നില്ലേ’ എന്ന ഡയലോഗാണ്. ഇത്തരത്തിൽ ഒട്ടേറെ രസകരമായ കമന്റുകൾ ചിത്രത്തിനു താഴെ വരുന്നുണ്ട്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

പൊതുവെ യാത്രാപ്രേമിയായ റിമി ലോക്ക്ഡൗൺ കാലത്ത് ഏറ്റവും മിസ് ചെയ്യുന്നതും യാത്രകളെ തന്നയൊണ്. അടുത്തിടെ പഴയൊരു യാത്രയുടെ ഓർമ പങ്കിടുന്ന വീഡിയോ റിമി പങ്കുവച്ചിരുന്നു. രാജസ്ഥാൻ യാത്രയ്ക്കിടെ തെരുവുഗായകരുടെ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന​ റിമി ടോമിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Read More: അതൊക്കെ ഒരു കാലം; രാജസ്ഥാൻ യാത്രയുടെ ഓർമ പങ്കിട്ട് റിമി ടോമി

ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Singer rimi tomy shares her new laughing photo

Next Story
നടി കാവേരി ഇനി സംവിധായികKaveri, Kaveri kalyani, Kaveri films, Kaveri photos
The moderation of comments is automated and not cleared manually by malayalam.indianexpress.com