Latest News

സ്റ്റൈലിഷ് ചിത്രങ്ങളുമായി രഞ്ജിനി ജോസ്

രഞ്ജിനി പങ്കുവച്ച ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്

Ranjini Jose, Ranjini Jose photos

ചലച്ചിത്ര പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിനുടമയാണ് ഗായിക രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക്‌ ഗാനം ആലപിച്ചിട്ടുള്ള രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്.

പാട്ടിനെ ജീവനുതുല്യം സ്നേഹിക്കുന്ന ര‍‍ഞ്ജിനി ജോസിന് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരേറെയുണ്ട്. ഷാജി കൈലാസ്‌ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘റെഡ് ചില്ലീസി’ലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീതലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി.

പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാന്‍ഡും രഞ്ജിനിയുടേതായിട്ടുണ്ട്. നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. രഞ്ജിനി തന്നെയാണ് ഈ ഇംഗ്ലീഷ് ഗാനത്തിന് ഈണം പകർന്നു പാടിയിരിക്കുന്നത്.

View this post on Instagram

Today's post is about love and respect How many of us actually think about it. All are home and we have ample time to think more than just us. Have we ever thought if we really do love and respect from our hearts? We do say a lot of things but do we abide by them? If we can't be consistent in our thoughts and words isn't it a total failure as humans? Being part of a race that's too proud of having a sixth sense? Do we honour the moments we are bestowed with love, care and respect? Are we really grateful for the things we have? If yes, then no1 in our lives will feel dejected because of us. Be it family, friends or loved ones. A smile goes a long way and if we can put that one smile on a face, that makes a day for someone "In these days of degenerating decency" (sorry, had to copy that dialogue, ), we can strive to be good to each other with gratitude. We don't know what the future holds, none of us do, especially now. So why don't we just hold close who we have and be grateful for each day, each moment and love and cherish it from the and not the . #love #respect #smile #heart #hope #peace #family #friends #lovedones #gratitude #randomseriesfromphone #RJ

A post shared by Jaya Ranjini Jose 'RJ' (@ranjinijose) on

എൺപതുകളിലെ പ്രമുഖ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്മിയുടേയും മകളാണ് രഞ്ജിനി. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ റാം നായര്‍ ആണ് രഞ്ജിനിയുടെ ഭർത്താവ്.

Read more: കോവിലിൽ പുലർ വേളയിൽ, ശാലീനസുന്ദരിയായി അനശ്വര രാജൻ; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Singer ranjini jose shares stylish photos

Next Story
‘ദിൽ ബെച്ചാര’യെ കുറിച്ചുള്ള സുശാന്തിന്റെ അവസാന വാക്കുകൾ കണ്ണുനിറയ്ക്കുമ്പോൾdil bechara, dil bechara movie review, dil bechara release time, dil bechara review, sushant singh rajput, dil bechara imdb
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express