പതിനാറു വയതിനിലേ; പഴയകാല ഫോട്ടോ പങ്കുവച്ച് രഞ്ജിനി ജോസ്

അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു

Ranjini Jose, Singer Ranjini Jose, രഞ്ജിനി ജോസ്, ഗായിക രഞ്ജിനി ജോസ്, Ranjini Jose age, Ranjini Jose photos, Ranjini Jose songs, Ranjini Jose instagram, Indian express malayalam, IE malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

ചലച്ചിത്ര പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിനുടമയാണ് ഗായിക രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക്‌ ഗാനം ആലപിച്ചിട്ടുള്ള രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പഴയകാല ഫോട്ടോയാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്. പതിനാറ് വയസ്സിലെ ഒരു ചിത്രമാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്.

പാട്ടിനെ ജീവനുതുല്യം സ്നേഹിക്കുന്ന ര‍‍ഞ്ജിനി ജോസിന് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരേറെയുണ്ട്. ഷാജി കൈലാസ്‌ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘റെഡ് ചില്ലീസി’ലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീതലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി.

View this post on Instagram

Saree day

A post shared by Jaya Ranjini Jose 'JRJ' (@ranjinijose) on

പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാന്‍ഡും രഞ്ജിനിയുടേതായിട്ടുണ്ട്. നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. രഞ്ജിനി തന്നെയാണ് ഈ ഇംഗ്ലീഷ് ഗാനത്തിന് ഈണം പകർന്നു പാടിയിരിക്കുന്നത്.

എൺപതുകളിലെ പ്രമുഖ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്മിയുടേയും മകളാണ് രഞ്ജിനി. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ റാം നായര്‍ ആണ് രഞ്ജിനിയുടെ ഭർത്താവ്.

Read more: വിവാഹിതനായ ഒരാളെ ഒരിക്കലും പ്രണയിക്കരുത്; ബോളിവുഡ് നടിയുടെ വെളിപ്പെടുത്തൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Singer ranjini jose old photo

Next Story
വിവാഹിതനായ ഒരാളുമായി ഞാൻ പ്രണയത്തിലായിരുന്നു; വെളിപ്പെടുത്തലുമായി ബോളിവുഡ് നടിNeena Gupta, നീന ഗുപ്ത, Bollywood Actress, ബോളിവുഡ് നടി, ബോളിവുഡ് താരം, Bollywood, ബോളിവുഡ്, Married Man, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com