എംജി ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ കേസ്

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിദ്യാർഥികൾ ചെയ്തതെന്ന് എം.ജി ശ്രീകുമാർ ഡിജിപിക്ക്‌ നൽകിയ പരാതിയിൽ പറയുന്നു

MG Sreekumar, Singer MG Sreekumar, ഗായകൻ എംജി ശ്രീകുമാർ, Reality Show, Youtube, case, iemalayalam, ഐഇ മലയാളം

ചേർപ്പ്: ഗായകൻ എംജി ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് വിദ്യാർഥികളുടെ പേരിൽ പൊലീസ് കേസെടുത്തു. യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന പരാതിയിലാണ് വിദ്യാർഥികളുടെ പേരിൽ ചേർപ്പ് പോലീസ് കേസെടുത്തത്. പാറളം പഞ്ചായത്തിലെ വിദ്യാർഥികളുടെ പേരിലാണ് കേസെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നടന്ന സംഗീത റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് ഇവർ യൂട്യൂബ് ചാനൽ മുഖേന പ്രചരിപ്പിച്ചത്. കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിൽ ഇവർ പോയെങ്കിലും രക്ഷിതാക്കൾ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതേത്തുടർന്ന് വീഡിയോ നീക്കം ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവർ പോസ്റ്റ് ചെയ്തിരുന്നു.

Read More: ‘എംടിയെ കണ്ടു, രണ്ടാമൂഴത്തിന്റെ തിരക്കഥ ആദരവോടെ തിരിച്ചേല്‍പ്പിച്ചു’: വിഎ ശ്രീകുമാർ

എന്നാൽ വിദ്യാർഥികൾ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ അഞ്ച് ലക്ഷത്തോളം ആളുകൾ കണ്ടിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവർ ചെയ്തതെന്ന് എംജി ശ്രീകുമാർ ഡിജിപിക്ക്‌ നൽകിയ പരാതിയിൽ പറയുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Singer mg sreekumar files complaint against students for defaming him through social media

The moderation of comments is automated and not cleared manually by malayalam.indianexpress.com