/indian-express-malayalam/media/media_files/uploads/2018/10/manjari-26056063_959904527494915_3082038423575587495_n.jpg)
തന്റെ ജീവിതത്തില്‍ ഉടനീളം ദൈവത്തിന്റെ ഒരു സ്പർശം ഉണ്ടായിരുന്നതായി ഗായിക മഞ്ജരി. കപ്പ ടിവിയുടെ ഹാപ്പിനെസ് പ്രൊജക്ടില്‍ സംസാരിക്കുകയായിരുന്നു മഞ്ജരി. 'രവീന്ദ്രന്‍ മാഷിനെ എങ്ങനെ കാണാമെന്ന് കരുതി ഇരുന്നപ്പോഴാണ് ടിവിയില്‍ ഒരു പരിപാടി ചെയ്തത്. രവീന്ദ്രന്‍ മാഷ് ഈ പാട്ട് കേട്ടിരുന്നെങ്കിലോ എന്ന് എനിക്ക് തോന്നി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് പരിപാടി കഴിഞ്ഞതിന് ശേഷം രവീന്ദ്രന്‍ മാഷിന്റെ സ്റ്റുഡിയോയില്‍ നിന്നും എനിക്ക് കോള്‍ വന്നത്. നിങ്ങള്‍ അത് വിശ്വസിക്കില്ല. ജീവിതത്തില്‍ ഇത്തരം അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്. അദ്ദേഹം എന്നോട് സംസാരിച്ചു. എന്റെ പാട്ട് ഇഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു,' മഞ്ജരി വ്യക്തമാക്കി.
'വിദ്യാസാഗര്‍ സാറിന്റെ പാട്ട് പാടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. 10 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിനൊപ്പം അനാര്‍ക്കലിയില്‍ പാട്ട് പാടിയത്. ഈ 14 വര്‍ഷത്തിനിടയില്‍ വ്യത്യസ്തമായ ശൈലിയിലുളള പാട്ട് പാടാന്‍ എനിക്ക് കഴിഞ്ഞു. ഞാന്‍ ഭാഗ്യവതിയാണെന്ന് എനിക്ക് അറിയാം,' മഞ്ജരി പറഞ്ഞു.
'എന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഒരു തീരുമാനമായിരുന്നു അത്. ഇന്നത്തെ കാലത്ത് അതിനെ ഒരു ഇരുണ്ട അധ്യായമായി കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങള്‍ നടക്കുന്നുണ്ട്. എനിക്കൊരു നിയമപരമായ ബന്ധം ഉണ്ടായിരുന്നു. ഒത്തുപോവാന്‍ പറ്റാത്തത് കാരണം വിവാഹമോചനം നേടി. ബോംബെയില്‍ താമസിക്കുന്നത് കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും വളരെ തിരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. ഇതെനിക്കിഷ്ടാണ്, അതെനിക്കിഷ്ടമല്ല അങ്ങനെ. ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തവരെ ഞാന്‍ കണ്ടിട്ടുണ്ട്. മറ്റൊരാളെ സഹായിക്കുമ്പോള്‍ നമുക്ക് സന്തോഷം ലഭിക്കുന്നു. അതാണ് ജീവിതത്തില്‍ വേണ്ടത്. അതുപോലൊരു സന്തോഷം ജീവിതത്തില്‍ ഇല്ലെങ്കില്‍ കാര്യമില്ല,' മഞ്ജരി പറഞ്ഞു.
വിവാഹമോചനം തന്റെ ജീവിതത്തിലെ ഏറ്റവും ഇരുളടഞ്ഞ അധ്യായമല്ലെന്നും ഒരു രീതിയില്‍ നോക്കിയാല്‍ അത് സന്തോഷകരമായിരുന്നെന്നും ഗായിക മഞ്ജരി. കപ്പ ടിവി ഹാപ്പിനെസ്സ് പ്രോജക്ടിലാണ് മഞ്ജരി തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്. വിവാഹമോചനം എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.