Singer Manjari Wedding: ഗായിക മഞ്ജരിയുടെ വിവാഹമായിരുന്നു ഇന്ന്. തിരുവനന്തപുരത്തു വച്ച് നടന്ന ലളിതമായ ചടങ്ങിൽ തന്റെ സഹപാഠിയും കൂട്ടുകാരുമായ ജെറിനെ അവർ വിവാഹം കഴിച്ചത്. ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചവരാണ് ഇവർ. എങ്കിലും ആ കാലയളവിൽ അവർ തമ്മിൽ ഇഷ്ടമോ അടുത്ത സൗഹൃദമോ ഉണ്ടായിരുന്നില്ല എന്നും അടുത്ത കാലത്താണ് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ വീണ്ടും പരിചയം പുതുക്കിയത് എന്നും മഞ്ജരി. വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
“ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിൽ എല്ലാവർക്കും അതിശയമാണ് ഞങ്ങൾ കല്യാണം കഴിക്കുന്നു എന്നത്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒന്നിച്ചായിരുന്നു പഠിച്ചതൊക്കെ. പക്ഷേ ക്ലാസിലിരുന്ന് സംസാരിക്കാറേയില്ല. പിന്നീട് സ്കൂൾ ഗ്രൂപ്പിൽ കണ്ടു. ഒരു ദിവസം ഇദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു. വീട്ടിൽ വന്നു അമ്മയോടും അച്ഛനോടും സംസാരിച്ചു. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തുന്നത്.”
ലളിതമായ ചടങ്ങുകളോട് കൂടെ നടന്ന വിവാഹത്തിൽ നടൻ സുരേഷ് ഗോപി, ഭാര്യയും ഗായികയുമായ രാധിക, ഗായകൻ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം വിവാഹവിരുന്നും നടന്നു.
Read Here: ഗായിക മഞ്ജരി വിവാഹിതയായി; വീഡിയോ