Latest News
അതിശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക

Live on Facebook: ഗായിക ജ്യോത്സ്‌നയുമായി മുഖാമുഖം; തത്സമയം

നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് ജ്യോത്സ്ന ലൈവായി മറുപടി പറയും

Jyotsna Radhakrishnan, ജ്യോത്സ്ന രാധാകൃഷ്ണൻ, singer Jyotsna, singer Jyotsna songs, singer Jyotsna photos, Indian express malayalam, IE Malayalam

Live on Facebook: പ്രിയഗായിക ജ്യോത്സ്ന ഐഇ മലയാളം ഫെയ്‌സ്‌ബുക്ക് ലെെവിൽ എത്തുന്നു. നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് ജ്യോത്സ്ന ലൈവായി മറുപടി പറയും.

മലയാളത്തിലെ പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധേയമായ സ്വരമാണ് ജ്യോത്സ്നയുടേത്. തൃശ്ശൂർ സ്വദേശിനിയായ ജ്യോത്സ്‌ന രാധാകൃഷ്ണൻ 2002-ൽ ‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിനു പിന്നണി പാടിക്കൊണ്ടാണ്‌ മലയാള സിനിമാലോകത്തെത്തിയത്. ചെറുപ്പകാലം മുതലേ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്ന ജ്യോത്സ്‌ന കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രാവിണ്യം നേടിയിട്ടുണ്ട്.

‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിലാണ് ആദ്യം പാടിയതെങ്കിലും ജ്യോത്സ്നയെ ഏറെ ശ്രദ്ധേയയാക്കിയത് ‘നമ്മളി’ലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനമാണ്. വേറിട്ട സ്വരമാണ് ജ്യോത്സ്നയെ തന്റെ സമകാലികരായ ഗായികമാർക്കിടയിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ‘സ്വപ്നക്കൂടി’ലെ കറുപ്പിനഴക്, ‘മനസ്സിനക്കരെ’യിലെ മെല്ലെയൊന്നു പാടൂ, ‘പെരുമഴക്കാല’ത്തിലെ മെഹറുബാ എന്നിവയെല്ലാം ജ്യോത്സ്നയെ ഏറെ ശ്രദ്ധേയയാക്കിയ ഗാനങ്ങളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകൾക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്.

ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവ്

ലോക്ക്‌ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വിരസതയകറ്റാനും പ്രിയതാരങ്ങളോട് സംസാരിക്കാനും ഒരു വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ താരങ്ങളുമായുള്ള മുഖാമുഖം പരിപാടി ആരംഭിക്കുന്നത്.

നടിമാരായ ഐശ്വര്യ ലക്ഷ്മി, മല്ലിക സുകുമാരൻ, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ശാന്തികൃഷ്ണ, ഗൗരി നന്ദ, ലക്ഷ്മി ഗോപാലസ്വാമി, റീനു മാത്യൂസ്, മെറീന, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, സംഗീത സംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, കൃഷ്ണകുമാർ, കോട്ടയം നസീർ, ടിനി ടോം, വിനീത്, ദീപക് പറമ്പോൽ, ബിജു സോപാനാം, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭദ്രൻ തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.

Read more: ലംബോര്‍ഗിനിയെക്കുറിച്ച് ചോദിച്ച ആരാധകന്റെ വായടപ്പിച്ച് മല്ലിക സുകുമാരന്‍; വീഡിയോ

ഫേസ്ബുക്ക്‌ ലൈവ് വീഡിയോകള്‍ കാണാം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Singer jyotsna radhakrishnan ie malayalam facebook live

Next Story
കൊച്ചുമകളുടെ ഗ്രാജുവേഷൻ ഡേ വീട്ടിൽ ആഘോഷിച്ച് ബച്ചൻ കുടുബംAmitabh Bachchan, അമിതാഭ് ബച്ചൻ, Navya Naveli, Navya Naveli Nanda, നവ്യ നവേലി, അമിതാഭ് ബച്ചൻ കൊച്ചുമകൾ, ശ്വേത ബച്ചൻ, Navya Naveli Nanda Pics, Shweta Bachchan, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com