/indian-express-malayalam/media/media_files/2025/12/12/aravind-venugopal-marriage-fi-2025-12-12-12-42-15.jpg)
അരവിന്ദ് വേണുഗോപാൽ, സ്നേഹ അജിത്ത് | ഫൊട്ടോ: ഇൻസ്റ്റഗ്രാം
പ്രശസ്ത ഗായകൻ ജി. വേണുഗോപാലിന്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി. നടിയും നർത്തകിയും മോഡലുമായ സ്നേഹ അജിത്ത് ആണ് വധു.
സുരേഷ് ഗോപി ഭാര്യ രാധിക, ശ്രീകണ്ഛൻ നായർ തുടങ്ങി സിനിമ ടെലിവിഷൻ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് വിവാഹത്തിന് എത്തിച്ചേർന്നത്
സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ജി. വേണുഗോപാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആ വിവരം ആരാധകരെ അറിയിച്ചത്.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
Also Read: ഇന്നും എന്റെ കണ്ണുകൾ അവളെ തേടാറുണ്ട്: നഷ്ടപ്രണയത്തെ കുറിച്ച് രജനീകാന്ത് അന്ന് പറഞ്ഞത്
മകനും മരുമകൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് വേണുഗോപാൽ അന്ന് കുറിച്ചത് ഇങ്ങനെ: "അരവിന്ദിൻ്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തുന്നു. ഞങ്ങൾക്ക് ഒരു മകൾ കൂടി. സ്നേഹ. കല്യാണ തീയതിയും മറ്റ് കാര്യങ്ങളും വഴിയേ അറിയിക്കാം. ഇതേ ഇടത്തിലൂടെ." അരവിന്ദിന്റെയും സ്നേഹയുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.
അച്ഛന്റെ പാത പിന്തുടർന്ന് സംഗീത ലോകത്ത് ശ്രദ്ധേയനായ വ്യക്തിയാണ് അരവിന്ദ് വേണുഗോപാൽ. 'ദി ട്രെയ്ൻ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്. കപ്പ ടിവിയിലെ 'മ്യൂസിക് മോജോ' എന്ന പരിപാടിയിലെ കവർ സോങ്ങുകളിലൂടെ അരവിന്ദ് ശ്രദ്ധ നേടിയിരുന്നു.
Also Read: ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ
'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഒരു പാട്ട് സീനിൽ അരവിന്ദ് പാടി അഭിനയിച്ചിട്ടുണ്ട്. കൂടാതെ, നത്തോലി ഒരു ചെറിയ മീനല്ല, ഏയ്ഞ്ചൽസ്, മൈ ലൈഫ് പാർട്ണർ, സൺഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം, എങ്കിലും ചന്ദ്രികേ തുടങ്ങിയ നിരവധി മലയാള സിനിമകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. മൺസൂൺ രാഗ എന്ന ചിത്രത്തിലൂടെ അദ്ദേഹം കന്നഡയിലും അരങ്ങേറിയിട്ടുണ്ട്.
അരവിന്ദിന്റെ പ്രതിശ്രുത വധുവായ സ്നേഹ അജിത്ത് ക്ലാസിക്കൽ ഡാൻസറും മോഡലുമാണ്. മമ്മൂട്ടിയുടെ ‘ബസൂക്ക’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചിട്ടുണ്ട്.
Read More: ലിസ്സിയുടെ 'രേവതി'യായി കല്യാണി, ലാലേട്ടന്റെ ചിരിയുമായി നസ്‌ലെൻ; മനസ്സു നിറച്ച് 'ചിത്രം 2.0' ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us