scorecardresearch

ചിത്രയോടൊപ്പം വേദിയിൽ പാടാൻ വിളിച്ചിട്ട് വരാതെ ഗായിക, പരിഭവമില്ലാതെ ചിത്ര; വീഡിയോ

പല തവണ അവതാരക വിളിച്ചിട്ടും അവർ വേദിയിൽ വന്നില്ല, മുഖം പൊത്തിയിരുന്നു, 'എന്നെ വിളിക്കരുത്, ഞാൻ വരില്ല' എന്ന് പറഞ്ഞു.  അവരുടെ തീരുമാനത്തെ ചിത്രയും പരിഭവമേതും കൂടാതെ പിന്തുണച്ചു.

പല തവണ അവതാരക വിളിച്ചിട്ടും അവർ വേദിയിൽ വന്നില്ല, മുഖം പൊത്തിയിരുന്നു, 'എന്നെ വിളിക്കരുത്, ഞാൻ വരില്ല' എന്ന് പറഞ്ഞു.  അവരുടെ തീരുമാനത്തെ ചിത്രയും പരിഭവമേതും കൂടാതെ പിന്തുണച്ചു.

author-image
Entertainment Desk
New Update
Chithra

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഗായികയാണ് ചിത്ര (K S Chithra). സമകാലിക സംഗീത ലോകത്ത് ചിത്രയോളം മികവുള്ള ഗായികമാർ അധികമില്ല.  എന്നാൽ ചിത്രയേക്കാൾ മികവ് എന്നൊന്നുണ്ടെങ്കിൽ അതിനു ഒരുപക്ഷേ അർഹയാവുക ചിത്രയുടെ സഹോദരി ബീനയാണ് എന്ന് ബീനയുടെ സംഗീതം കേട്ടവർ പറയാറുണ്ട്.  

Advertisment

എന്നാൽ പാട്ടും പൊതുവിടവുമൊക്കെ വിട്ട്, തന്റെ സ്വകാര്യതയിൽ കഴിയാനാണ് ബീന ഇഷ്ടപ്പെടുന്നത്.  ചേച്ചിക്ക് വേദിയിൽ വന്നു പാടാൻ പേടിയാണ്.  വല്ലപ്പോഴും വേദിയിൽ പാടാറുള്ളത് തന്റെ വലിയ നിർബന്ധങ്ങൾക്ക് വഴങ്ങിയാണ് എന്നും ചിത്ര പറഞ്ഞിട്ടുണ്ട്.  ഏറ്റവും ഒടുവിലായി ബീന ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ചിത്രയുടെ അറുപതാം പിറന്നാളുമായി ബന്ധപ്പെട്ടാണ്.  തന്റെ ബേബിയാണ് ചിത്ര എന്നും ചിത്ര പാടുന്നത് കേട്ടിരിക്കാനും നന്നായി വരാൻ പ്രാര്ഥിക്കാനുമാണ് തനിക്ക് കൂടുതൽ ഇഷ്ടം എന്ന് ബീന അന്നത്തെ അഭിനമുക്കാത്തതിൽ വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ ചിത്ര പങ്കെടുത്ത ഒരു പരിപാടിയിൽ, കേൾവിക്കാരിൽ ഒരാളായി ഇരുന്ന ബീനയെ വേദിയിൽ എത്തിക്കാൻ ഒരു ശ്രമം സംഘാടകർ നടത്തി.  പല തവണ അവതാരക വിളിച്ചിട്ടും അവർ വേദിയിൽ വന്നില്ല, മുഖം പൊത്തിയിരുന്നു, 'എന്നെ വിളിക്കരുത്, ഞാൻ വരില്ല' എന്ന് പറഞ്ഞു.  ചേച്ചിയുടെ തീരുമാനത്തെ ചിത്രയും പരിഭവമേതും കൂടാതെ പിന്തുണച്ചു.  ചേച്ചിയുടെ സ്വഭാവം ഇങ്ങനെയാണ് എന്നും താൻ പാടുമ്പോൾ ചേച്ചി വേദിയിൽ ഇരിക്കുന്നത് പോലും തനിക്ക് വലിയ ധൈര്യമാണ് പ്രദാനം ചെയ്യുന്നത് എന്നും ചിത്ര പറഞ്ഞു. വീഡിയോ കാണാം.

സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായർ, ശാന്തകുമാരിയമ്മ എന്നിവരുടെ  മക്കളാണ് കെ എസ് ബീന, കെ.എസ്. ചിത്ര, കെ.എസ്. മഹേഷ് എന്നിവർ. തിരുവനന്തപുരം സ്വദേശികളായ ഇവർ സംഗീതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കുടുംബമാണ്.  ബീനയും ചിത്രയും പാട്ടുകാരായപ്പോൾ അനിയൻ മഹേഷ് ഒരു ഗിത്താർ വിദഗ്ദനായി.

Advertisment

Read More Music Related Stories Here

K S Chithra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: