scorecardresearch

ഞങ്ങളുടെ ഹൃദയം തകർത്ത് അവൾ പോയി; സഹോദരിയുടെ മരണത്തിൽ വേദനയോടെ ചിത്ര അയ്യർ

അച്ഛൻ മരിച്ചു ഒരു മാസം പിന്നിടും മുൻപെ സഹോദരിയേയും നഷ്ടമായിരിക്കുകയാണ് ചിത്ര അയ്യർക്ക്. അപ്രതീക്ഷിതമായി തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ചിത്രയും കുടുംബവും

അച്ഛൻ മരിച്ചു ഒരു മാസം പിന്നിടും മുൻപെ സഹോദരിയേയും നഷ്ടമായിരിക്കുകയാണ് ചിത്ര അയ്യർക്ക്. അപ്രതീക്ഷിതമായി തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ചിത്രയും കുടുംബവും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Singer Chitra Iyer  sister Sharada passed away

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയും നടിയുമായ ചിത്ര അയ്യരുടെ കുടുംബത്തിൽ നിന്ന് അത്യന്തം സങ്കടകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ചിത്രയുടെ സഹോദരി ശാരദ ഒമാനിലുണ്ടായ ഒരപകടത്തിൽ അന്തരിച്ചു. മസ്‌കറ്റിലെ മലനിരകളിൽ ട്രെക്കിംഗ് നടത്തുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടമാണ് ശാരദയുടെ ജീവൻ കവർന്നത്.

Advertisment

Also Read: അന്ന് മമ്മൂട്ടിയുടെയും കമൽഹാസൻ്റെയും നായിക; ഇന്ന് കോടികൾ ആസ്തിയുള്ള വ്യവസായി, ഓർമയുണ്ടോ ഈ നടിയെ?

ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ട് മണിയോടെയായിരുന്നു അപകടം. പ്രകൃതിയെയും യാത്രകളെയും സ്നേഹിച്ചിരുന്ന ശാരദ, മസ്‌കറ്റിലെ കുന്നുകളിൽ ട്രെക്കിംഗ് നടത്തുകയായിരുന്നു. യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിതമായ വീഴ്ചയോ അപകടമോ ആണ് മരണകാരണമെന്നാണ് വിവരം. ഏറെ ആവേശത്തോടെ പോയ യാത്ര ഒരു കുടുംബത്തിന്റെയാകെ കണ്ണീരായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.

Also Read: മകനെ റാമ്പിലേക്ക് കൈപിടിച്ച് കയറ്റി അനീഷ് രവി

തന്റെ പ്രിയപ്പെട്ട സഹോദരിയുടെ വിയോഗവാർത്ത ചിത്ര അയ്യർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. "എന്റെ സഹോദരി ശാരദ ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ ഒമാനിലെ മസ്‌കറ്റിൽ ട്രെക്കിംഗിനിടെ ഉണ്ടായ അപ്രതീക്ഷിതമായ അപകടത്തിൽ അന്തരിച്ചു. ഞങ്ങൾ എല്ലാവരും അതീവ ദുഃഖിതരും ഹൃദയം തകർന്ന അവസ്ഥയിലുമാണ്," എന്ന് ചിത്ര കുറിച്ചു.

Also Read: ഇരുന്നു മാത്രമല്ല, നിന്നും ബൈക്ക് ഓടിക്കും; വൈറലായി മഞ്ജുവിന്റെ യാത്ര, വീഡിയോ

2025 ഡിസംബർ മാസത്തിലായിരുന്നു ചിത്രയുടെ അച്ഛൻ ആർ ഡി അയ്യർ മരിച്ചത്. അച്ഛൻ മരിച്ചു ഒരു മാസം പിന്നിടും മുൻപെ സഹോദരിയേയും നഷ്ടമായിരിക്കുകയാണ് ചിത്രയ്ക്ക്. അപ്രതീക്ഷിതമായി തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ചിത്രയും കുടുംബവും.

മലയാളികളുടെ പ്രിയങ്കരി 'ക്രോണിക് ബാച്ചിലർ' എന്ന ചിത്രത്തിലെ "ചുണ്ടത്ത് ചെത്തിപ്പൂവ്" എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് ചിത്ര അയ്യർ. ഗായിക, നർത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് ചിത്ര.

Also Read:  25 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ഞാനും സിന്ധുവും വേർപിരിഞ്ഞു: വെളിപ്പെടുത്തി മനു വർമ

Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: