scorecardresearch
Latest News

ഗായകന്‍ ഭുപീന്ദര്‍ സിംഗ് അന്തരിച്ചു

Singer Bhupinder Singh passes away: അദ്ദേഹത്തിന്‍റെ ‘നേസല്‍’ ശബ്ദവും അതിലെ ദുഃഖസാന്ദ്രതയുമാണ്‌ (Melancholy) അതികായന്മാര്‍ അരങ്ങു വാണ ബോളിവുഡില്‍ ഭുപിന്ദര്‍ സിംഗിനെ വേറിട്ട്‌ നിര്‍ത്തിയത്.

Bhupinder Singh, Bhupinder Singh death, Bhupinder Singh died, Bhupinder Singh dead, Bhupinder Singh songs, Bhupinder Singh news

Singer Bhupinder Singh passes away: വിഖ്യാത ഗായകന്‍ ഭുപീന്ദര്‍ സിംഗ് അന്തരിച്ചു. മുംബൈയില്‍ ഇന്ന് വൈകിട്ട് 7.45നായിരുന്നു മരണം. 82 വയസായിരുന്നു.

‘നാം ഗും ജായേഗാ,’ ‘ദില്‍ ഡൂണ്‍ദ്താ ഹായ് ഫിര്‍ വഹി,’ ഏക്‌ അകേല ഈസ്‌ ഷേഹര്‍ മേം’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനായി.

അദ്ദേഹത്തിന്‍റെ ‘നേസല്‍’ ശബ്ദവും അതിലെ ദുഃഖസാന്ദ്രതയുമാണ്‌ (Melancholy) അതികായന്മാര്‍ അരങ്ങു വാണ ബോളിവുഡില്‍ ഭുപിന്ദര്‍ സിംഗിനെ വേറിട്ട്‌ നിര്‍ത്തിയത്. നിരവധി ബോളിവുഡ് ഗാനങ്ങളിൽ അദ്ദേഹം ഗിറ്റാറിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമൃത്സറിൽ ജനിച്ച ഭൂപീന്ദർ പിതാവിൽ നിന്നാണ് സംഗീതം പഠിക്കാൻ തുടങ്ങിയത്. ആകാശവാണിയിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഡൽഹി ദൂരദർശൻ കേന്ദ്രവുമായും ബന്ധപ്പെട്ടിരുന്നു. 1962-ൽ സംഗീതസംവിധായകൻ മദൻ മോഹൻ ഒരു പാർട്ടിയിൽ അദ്ദേഹം ഗിറ്റാർ വായിക്കുന്നത് കേട്ട് അദ്ദേഹത്തെ മുംബൈയിലേക്ക് വിളിച്ചു. അങ്ങനെയാണ് ഹിന്ദി സിനിമാ ഗാനലോകത്തേക്ക് എത്തുന്നത്.

മുഹമ്മദ് റാഫി, തലത് മഹ്മൂദ്, മന്നാ ഡേ എന്നിവർക്കൊപ്പം അദ്ദേഹം പാടിയ ‘ഹഖീഖത്ത്’ എന്ന ചിത്രത്തിലെ ‘ഹോകെ മജ്ബൂർ’ എന്ന ഗാനം മദൻ അദ്ദേഹത്തിന് നല്‍കി. തുടർന്ന് ഖയ്യാം അദ്ദേഹത്തിന് ‘ആഖ്രി ഖത്’ എന്ന ചിത്രത്തിലെ ‘രുത് ജവാൻ ജവാൻ’ എന്ന സോളോ ഗാനം നൽകി. നിരവധി സ്വതന്ത്ര സംഗീത ആൽബങ്ങളും ഭൂപീന്ദർ പുറത്തിറക്കിയിട്ടുണ്ട്.

ഭാര്യ മിതാലി, മകൻ നിഹാൽ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Singer bhupinder singh passes away