Latest News

സംഗീതസംവിധായകൻ ആദിത്യ പഡ്വാൾ അന്തരിച്ചു

“ആദിത്യയ്ക്ക് 35 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങളായി അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു,” ശങ്കർ മഹാദേവൻ പറഞ്ഞു

anuradha paudwal, aditya paudwal, anuradha paudwal son dead, aditya paudwal dead, aditya paudwal death, aditya paudwal age, anuradha paudwal son, ie malayalam

മുംബൈ: മുതിർന്ന ഗായിക അനുരാധ പഡ്വാളിന്റെ മകനും സംഗീതസംവിധായകനുമായ ആദിത്യ പഡ്വാൾ അന്തരിച്ചു. 35 വയസ്സായിരുന്നു. ശനിയാഴ്ച മുംബൈ ആശുപത്രിയിലായിരുന്നു അന്ത്യം.

അദ്ദേഹത്തിന് വർഷങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്ന് സംഗീതസംവിധായകനും ഗായകനുമായ ശങ്കർ മഹാദേവൻ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “ആദിത്യയ്ക്ക് 35 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങളായി അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന് ചില ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഹൈപ്പർ ടെൻഷനുമുണ്ടായി. അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥ നേരെയായി വരിക വരെ ചെയ്തിരുന്നു, പക്ഷേ രോഗങ്ങൾ ആവർത്തിച്ചു. ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് നയിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനം പരാജയപ്പെട്ടു. കഴിഞ്ഞ നാല് ദിവസം അദ്ദേഹം ഐസിയുവിലായിരുന്നു, ഇന്ന് രാവിലെ അദ്ദേഹം അന്തരിച്ചു. വളരെ ദുഃഖകരമാണ്,” ശങ്കർ മഹാദേേവൻ പറഞ്ഞു.

Devastated hearing this ! Our dearest Aditya Paudwal is no more !! Just can’t believe this ! What an amazing musician…

Posted by Shankar Mahadevan on Friday, 11 September 2020

ഫേസ്ബുക്ക് പോസ്റ്റിലൂടെയും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. “ഇത് കേട്ടപ്പോൾ അത്രക്കും അസ്വസ്ഥനായി! നമ്മുടെ പ്രിയപ്പെട്ട ആദിത്യ പഡ്‌വാൾ ഇപ്പോൾ ഇല്ല !! ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! എത്ര അത്ഭുതകരമായ സംഗീതജ്ഞനും മനോഹരമായ മനുഷ്യനും !! രണ്ട് ദിവസം മുമ്പ് അദ്ദേഹം വളരെ മനോഹരമായി പ്രോഗ്രാം ചെയ്ത ഒരു ഗാനം ഞാൻ പാടി! ഇതുമായി പൊരുത്തപ്പെടാൻ കഴിയില്ല !! ലവ് യു ബ്രദർ… മിസ് യു,” ശങ്കർ മഹാദവൻ കുറിച്ചു.

മ്യൂസിക് അറെയ്ഞ്ചറും പ്രൊഡ്യൂസറും കൂടിയാണ് ആദിത്യ പൊഡ്‌വാൾ. നവാസുദ്ദീൻ സിദ്ദിഖി നായകനായ താക്കറെയിൽ അടുത്തിടെ അദ്ദേഹം പ്രവർത്തിച്ചിരുന്നു.

Read More: Anuradha Paudwal’s son Aditya passes away

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Singer anuradha paudwal son aditya paudwal dies

Next Story
ഇഷ്ടം…; പ്രിയപ്പെട്ടവനുമായുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് സുപ്രിയSupriya Menon, Supriya prithviraj, prithviraj wife, Ally Mol Birthday, അല്ലിമോളുടെ ജന്മദിനം, Prithviraj and Ally, പൃഥ്വിരാജ് അല്ലി മോൾ, Prithviraj and Family, പൃഥ്വിരാജും കുടുംബവും, Prithviraj and Supriya, പൃഥ്വിരാജും സുപ്രിയയും, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com