ചൊവ്വാഴ്ചയാണ് ഓടക്കുഴല്‍ കലാകാരനും ഗായികമാരായ അമൃതയുടെയും അഭിരാമിടെയും പിതാവ് പിആർ സുരേഷ് അന്തരിച്ചത്. സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
പച്ചാളം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്തതും അമൃതയും അഭിരാമിയും ചേർന്നായിരുന്നു.
സംസ്കാര ചടങ്ങുകൾക്കെല്ലാം നേതൃത്വം നൽകി സംഗീത സംവിധായകനും അമൃതയുടെ പങ്കാളിയുമായ ഗോപി സുന്ദറുമുണ്ട്.
വർഷങ്ങളായി സംഗീതലോകത്തെ നിറസാന്നിധ്യമായ സുരേഷ് മക്കൾ ഗാനരംഗത്തേക്ക് വന്നപ്പോഴും നിഴലായി കൂടെ തന്നെ ഉണ്ടായിരുന്നു. അമൃത- അഭിരാമി സഹോദരിമാർക്കൊപ്പം തന്നെ സുരേഷും ഭാര്യ ലൈലയും അമൃതയുടെ മകൾ പാപ്പു എന്ന അവന്തികയുമൊക്കെ ഇന്ന് സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്.