scorecardresearch

അച്ഛന് അന്ത്യചുംബനം നൽകി വിടയേകി അമൃതയും അഭിരാമിയും

സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന സുരേഷ് ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്

സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന സുരേഷ് ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Amrutha Suresh, Abhirami Suresh, Amrutha Suresh father died, Amrutha Suresh father death, Amrutha Suresh father latest news, PR Suresh death

Amrutha Suresh and Abhirami Suresh

ചൊവ്വാഴ്ചയാണ് ഓടക്കുഴല്‍ കലാകാരനും ഗായികമാരായ അമൃതയുടെയും അഭിരാമിടെയും പിതാവ് പിആർ സുരേഷ് അന്തരിച്ചത്. സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടയിലാണ് അന്ത്യം സംഭവിച്ചത്.

Advertisment

പച്ചാളം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്തതും അമൃതയും അഭിരാമിയും ചേർന്നായിരുന്നു.

സംസ്കാര ചടങ്ങുകൾക്കെല്ലാം നേതൃത്വം നൽകി സംഗീത സംവിധായകനും അമൃതയുടെ പങ്കാളിയുമായ ഗോപി സുന്ദറുമുണ്ട്.

വർഷങ്ങളായി സംഗീതലോകത്തെ നിറസാന്നിധ്യമായ സുരേഷ് മക്കൾ ഗാനരംഗത്തേക്ക് വന്നപ്പോഴും നിഴലായി കൂടെ തന്നെ ഉണ്ടായിരുന്നു. അമൃത- അഭിരാമി സഹോദരിമാർക്കൊപ്പം തന്നെ സുരേഷും ഭാര്യ ലൈലയും അമൃതയുടെ മകൾ പാപ്പു എന്ന അവന്തികയുമൊക്കെ ഇന്ന് സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്.

Advertisment
Gopi Sunder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: