കൊച്ചി: സുഷിര വാദ്യ വിദഗ്ദ്ധന്‍ പി ആർ സുരേഷ് അന്തരിച്ചു. 60 വയസായിരുന്നു. ഇന്നലെ വസതിയിൽ വച്ച് സ്ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ആയിരുന്നു.
ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടില്‍ നാളെ പതിനൊന്നു മണിവരെ പൊതുദർശനം ഉണ്ടായിരിക്കും. പിന്നീട് സംസ്ക്കാരം പച്ചാളം ശ്മശാനത്തിൽ വച്ച് നടക്കും.
ഗായികമാരായ അമൃത സുരേഷ് ,അഭിരാമി സുരേഷ് എന്നിവര്‍ മക്കളാണ്.