scorecardresearch

പോസ്റ്റുകളൊക്കെ ഡിലീറ്റ് ചെയ്ത് വിട പറഞ്ഞ് അദ്‌നാന്‍ സാമി; ഇതെന്തു പറ്റിയെന്ന് ആരാധകര്‍

അടുത്തിടെ 155 കിലോയോളം ഭാരം കുറച്ച അദ്‌നാന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

adnan sami, adnan sami alvida, adnan sami photos

പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് ആരാധകരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഗായകന്‍ അദ്‌നാന്‍ സാമി. ‘അല്‍വിദ’ (വിട) എന്ന് എഴുതിയ പോസ്റ്റാണ് അദ്‌നാന്‍ അവസാനമായി ഷെയര്‍ ചെയ്തിരിക്കുന്നത്. അദ്നാൻ സാമിയ്ക്ക് ഇതെന്തു പറ്റിയെന്നാണ് ആരാധകർ ആശങ്കയോടെ തിരക്കുന്നത്. അതേസമയം, എന്തിന്റെയെങ്കിലും തുടക്കമാണോ ഇതെന്നു ചോദിച്ചു കൊണ്ടുളള കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.

ഇന്നലെ മരണമടഞ്ഞ ഗായകന്‍ ഭൂപിന്ദര്‍ സിങ്ങിനോടുള്ള ആദരസൂചകമായാണോ ഇതെന്നുമുളള സംശയങ്ങളും ഉയരുന്നുണ്ട്. വിശദീകണം ചോദിച്ചുളള ആരാധക കമന്റുകള്‍ക്കിടയില്‍ ഗായകന്‍ അനുരാഗ് റായുടെ ‘ഇത് കത്തിജ്വലിക്കാന്‍ പോകുന്ന ഒന്നാണ്’ എന്ന കമന്റും ശ്രദ്ധ നേടുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അദ്‌നാന്‍ ആരാധകരുമായി മാലിദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ പങ്കു വച്ചിരുന്നു. അമിതവണ്ണം കാരണം ഏറെ ബുദ്ധിമുട്ടിയിരുന്ന അദ്നാൻ അടുത്തിടെ 155 കിലോയോളം ഭാരം കുറച്ചിരുന്നു. അദ്‌നാന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാക്കിസ്ഥാന്‍ പൗരനായ അദ്‌നാന്‍ 2016 ലാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്. സംഗീത മേഖലയിലേയ്ക്കുളള സംഭാവനയ്ക്ക് പത്മ ശ്രീയും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

Read more: എങ്ങനെയിരുന്ന മനുഷ്യനാ?; അദ്നാൻ സാമിയുടെ പുതിയ ചിത്രങ്ങൾ കണ്ട് അന്തംവിട്ട് ആരാധകർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Singer adnan sami deletes instagram posts