രണ്ടേ രണ്ടു മലയാള സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി മറക്കാത്തൊരു മുഖമാണ് നടി വസുന്ധര ദാസിന്റേത്. അച്ഛനൊപ്പമുള്ള വസുന്ധരയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
രാവണപ്രഭുവിലെ ജാനകി എന്ന കഥാപാത്രമാണ് മലയാളത്തിൽ വസുന്ധരയെ ശ്രദ്ധേയയാക്കിയത്. വജ്രത്തിൽ മമ്മൂട്ടിയുടെ നായികയായും വസുന്ധര അഭിനയിച്ചു.
Also Read: നടി മൈഥിലി വിവാഹിതയായി
ഗായികയായാണ് വസുന്ധര ദാസ് സിനിമയിലെത്തുന്നത്. പിന്നീട് കമൽഹാസന്റെ ഹേ റാമിലൂടെയാണ് അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. ഹിന്ദി, കന്നട, മലയാളം, തമിഴ് സിനിമകളിലായി 15-ൽ താഴെ ചിത്രങ്ങളിലെ വസുന്ധര അഭിനയിച്ചുള്ളൂ, 15 വർഷത്തോളമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് വസുന്ധര.
ഗായിക എന്ന രീതിയിലും തന്റെ കയ്യൊപ്പു ചാർത്താൻ വസുന്ധരയ്ക്ക് കഴിഞ്ഞു. മുതൽവൻ എന്ന ചിത്രത്തിൽ എആർ റഹ്മാന്റെ സംഗീതത്തിലൊരുങ്ങിയ വസുന്ധര പാടിയ ‘ഷക്കലക്ക ബേബി’ എന്ന ഗാനവും ഏറെ ജനപ്രീതി നേടിയിരുന്നു.
അഭിനേത്രി, ഗായിക എന്നതിനപ്പുറം മ്യൂസിക് കമ്പോസർ, സ്പീക്കർ, ഗാനരചയിതാവ്, പരിസ്ഥിതി പ്രവർത്തക എന്നീ നിലകളിലും വസുന്ധര അറിയപ്പെടുന്നു.