‘കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി.സംഗീത സംവിധായകന് ഗോപി സുന്ദറുമായി പിരിയാനുളള കാരണം തുറന്നു പറയുകയാണ് ഗായികയും മോഡലുമായ അഭയ ഹിരണ്മയി. അമൃത ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘പറയാം നേടാം’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് അഭയ. പരിപാടിയുടെ അവതാരകനായ എം ജി ശ്രീകുമാറിനോടു സംസാരിക്കുകായായിരുന്നു അവര്‍.
‘ഏഷ്യാനെറ്റില്‍ ന്യൂസില്‍ സംപ്രേഷണം ചെയ്ത ‘താരത്തിനൊപ്പം’ എന്ന പരിപാടിയിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അങ്ങനെയാണ് ഞങ്ങള്‍ പ്രണയത്തിലാകുന്നത്. ഗോപിയാണ് എന്നോടു വ്യത്യസ്തമായ ശബ്ദമാണ് പാടി നോക്കണമെന്നു പറയുന്നത്.ആദ്യമായി ഞാന്‍ ഒരു കന്നഡ ഗാനമാണ് പാടുന്നത് പിന്നീടാണ് ‘നാക്കു പെന്റ നാക്കു ടാക്ക’ എന്ന ചിത്രത്തിലെത്തുന്നത്. പ്രണയത്തിലായി ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ പാടാന്‍ തുടങ്ങുന്നത്’ അഭയ പറഞ്ഞു.
പതിന്നാലു വര്‍ഷം തങ്ങള്‍ ഒരുമിച്ച് ജീവിച്ചെന്നും എപ്പോഴെങ്കിലും തോന്നിയാല്‍ കല്ല്യാണത്തിലേയ്ക്കു കടക്കാമെന്നാണ് വിചാരിച്ചതെന്നും അഭയ പറയുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ പിരിഞ്ഞത് എന്ന ചോദ്യത്തിനു എല്ലാവരും വളരുകയല്ലേ അതിനിടയില്‍ സംഭവിച്ച കണ്ഫ്യൂഷനുകളായിരിക്കാം കാരണമെന്നാണ് അഭയ മറുപടി നല്‍കിയത്.
മഞജു വാര്യർ നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയിൽ അതിഥി വേഷം ചെയ്തിരുന്ന അഭയ ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമാണ്.