scorecardresearch

അമ്മയുടെ പിറന്നാൾ ഞങ്ങളാഘോഷിച്ചതിങ്ങനെ; ചിത്രങ്ങളുമായി അഹാന, ലക്കി മദർ എന്ന് ആരാധകർ

അമ്മയ്ക്ക് സർപ്രൈസായി പിറന്നാളിന് ഒരു യാത്ര പ്ലാൻ ചെയ്യുകയായിരുന്നു അഹാനയും ഇഷാനിയും ഹൻസികയും

അമ്മയ്ക്ക് സർപ്രൈസായി പിറന്നാളിന് ഒരു യാത്ര പ്ലാൻ ചെയ്യുകയായിരുന്നു അഹാനയും ഇഷാനിയും ഹൻസികയും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sindhu Krishna Birthday

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരാൾ. 

Advertisment

Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ

അമ്മ സിന്ധു കൃഷണയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് അഹാന ഇപ്പോൾ.  തമിഴ്നാട്ടിലെ അനന്ത്യ ബൈ ദി ലേക്ക് എന്ന റിസോർട്ടിലായിരുന്നു സിന്ധു കൃഷ്ണയുടെ പിറന്നാൾ ആഘോഷം അഹാനയും സംഘവും നടത്തിയത്. 

Also Read: ഞാൻ വീണ്ടും സിംഗിൾ ആയിരിക്കുന്നു; ഡിവോഴ്സ് അനൗൺസ് ചെയ്ത് മീര വാസുദേവ്

Advertisment

മനോഹരമായ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് അഹാന പങ്കിട്ടിരിക്കുന്നത്. പിറന്നാൾ ആഘോഷ ചിത്രങ്ങളിൽ ഒരാൾ മിസ്സിംഗ് ആണ്, സിന്ധുകൃഷ്ണയുടെ രണ്ടാമത്തെ മകൾ ദിയ.

Also Read: ആ ചങ്ങാതി ഫോട്ടം പിടിച്ചു കൊണ്ടിരിക്കും, ചിരിക്കടാ എന്നു ഗർജ്ജിക്കും: മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ശ്രീരാമൻ

കുഞ്ഞുള്ളതിനാൽ തന്നെ ദീർഘദൂരയാത്രകൾ ദിയയ്ക്ക് ബുദ്ധിമുട്ടായതുകൊണ്ടാണ് ജന്മദിനാഘോഷത്തിൽ പങ്കെടുക്കാതിരുന്നതെന്ന് വീഡിയോയിൽ സിന്ധു വ്യക്തമാക്കുന്നുണ്ട്.

എന്തായാലും, പിറന്നാൾ ആഘോഷചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. 

Also Read: വട്ടപ്പൊട്ടിൽ എന്തൊരഴക്; ഈ മഞ്ജു ഭാവങ്ങൾക്കെന്തു ഭംഗിയെന്ന് ആരാധകർ

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: