ഒരു ദശാബ്ദത്തോളം തമിഴകത്തെ മുൻനിര നടിമാരിൽ ഒരാളായിരുന്നു സിമ്രൻ. മുൻനിര നായകന്മാരായ കമൽഹാസൻ, വിജയ്, അജിത്, സൂര്യ തുടങ്ങി ഒട്ടുമിക്ക നടന്മാർക്കൊപ്പവും സിമ്രൻ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പം മാത്രമായിരുന്നു സിമ്രാൻ ആ കാലത്ത് അഭിനയിക്കാൻ കഴിയാതെ പോയത്. എന്നാൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘പേട്ട’ സിനിമയിലൂടെ സിമ്രന്റെ ആ സ്വപ്നവും സഫലമായി.

Read Also: ഫഹദിനെ പോലെ പ്രിയപ്പെട്ടവൻ; നസ്രിയയുടെ ലോക്കറ്റിലും ഇടം പിടിച്ച് ഒറിയോ

വിവാഹശേഷവും അഭിനയത്തിൽ സജീവമായി തുടരുന്ന നടിയാണ് സിമ്രൻ. താരം തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ചൊരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘വാലി’ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനത്തിനൊത്ത് സിമ്രൻ ചുവടുവയ്ക്കുന്ന വീഡിയോയാണിത്. 20 വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ‘ഏപ്രിൽ മാതത്തിൽ’ എന്നു തുടങ്ങുന്ന ഗാനത്തിലെ ചുവടുകൾ അതേപടി പുതിയ വീഡിയോയിലും സിമ്രൻ കാണിക്കുന്നുണ്ട്.

എസ്.ജെ.സൂര്യ സംവിധാനം റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു ‘വാലി’. അജിത് ഇരട്ട വേഷത്തിലെത്തിയ ചിത്രം വൻഹിറ്റായിരുന്നു. ചിത്രത്തിലെ അജിത്തിന്റെയും സിമ്രന്റെയും പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ഗാങ്ങളും സൂപ്പർഹിറ്റായിരുന്നു.

വിക്രം നായകനാവുന്ന ‘ധ്രുവ നച്ചത്തിരം’, അരവിന്ദ് സ്വാമി പ്രധാന കഥാപാത്രമാകുന്ന ‘വണങ്കാമുടി’ എന്നീ ചിത്രങ്ങളാണ് സിമ്രന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. രണ്ടു സിനിമകളുടെയും റിലീസ് അനിശ്ചിതമായി നീണ്ടുപോവുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook