/indian-express-malayalam/media/media_files/uploads/2017/08/simbu.jpg)
നടൻ ചിമ്പു തന്റെ ട്വിറ്റർ അക്കൗണ്ട് ടീ ആക്ടിവേറ്റ് ചെയ്തു. ആരാധകർക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന ശേഷമാണ് താരം ട്വിറ്റർ എന്നെന്നേക്കുമായി ഉപേക്ഷിച്ചത്. ''പോസ്റ്റീവ് ചിന്തകൾക്കുപകരം നെഗറ്റിവിറ്റിയാണ് സോഷ്യൽ മീഡിയ എനിക്ക് നൽകുന്നത്. അതിന്റെ ഭാഗമാകാൻ എനിക്ക് പേടിയാകുന്നു. ഒരു സെലിബ്രിറ്റിക്ക് സോഷ്യൽ മീഡിയ അത്യാവശ്യമാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ ഹൃദയത്തെ പിന്തുടരാനാണ് എനിക്ക് താൽപര്യം. അതിനാൽതന്നെ വിട പറയുന്നതിനു മുൻപായി ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, എപ്പോഴും സ്നേഹിക്കുക. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ''- ഇതായിരുന്നു ചിമ്പുവിന്റെ അവസാന ട്വീറ്റ്.
രണ്ടു മില്യനിലധികം ഫോളോവേഴ്സ് ആണ് ട്വിറ്ററിൽ ചിമ്പുവിന് ഉണ്ടായിരുന്നത്. അടുത്തിടെയായി ചിമ്പുവിന്റെ പേരിലുളള ട്വിറ്റർ അക്കൗണ്ടിൽനിന്നും വ്യാജ ട്വീറ്റ് വന്നത് താരത്തെ ഏറെ വേദനിപ്പിച്ചിരുന്നു. കമൽഹാസൻ അവതരിപ്പിക്കുന്ന ബിഗ്ബോസ് ഷോയിൽനിന്നും പുറത്തായ നടി ഒവിയയെ വിവാഹം കഴിക്കാൻ ചിമ്പു തയാറാണെന്നു പറഞ്ഞുളളതായിരുന്നു ട്വീറ്റ്. ഇതിനു പിന്നാലെ ട്വീറ്റ് വ്യാജമാണെന്ന് അറിയിച്ച് ചിമ്പു രംഗത്തെത്തി.
'എന്റെ പേര് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിലർ പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. പക്ഷേ ബിഗ്ബോസിലെ മൽസരാർഥിയായ നടിയുമായി ബന്ധപ്പെടുത്തി എനിക്കെതിരെ വന്ന വാർത്ത ശരിക്കും വേദനിപ്പിച്ചു. വ്യാജവാർത്തയ്ക്കു പിന്നാൽ ആരാണെന്ന് എനിക്കറിയാം. ഇത് അവസാനത്തെ താക്കീതാണ്. ഇനിയും ഇത് ആവർത്തിച്ചാൽ മറുപടി മറ്റു രീതിയിലായിരിക്കു'മെന്നും ചിമ്പു പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us