നടനും സംവിധായകനും സംഗീതസംവിധായകനും ചിമ്പുവിന്റെ സഹോദരനുമായ കുരലരസന്‍ ടി രാജേന്ദർ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ട്. കുരലരസൻ ഇസ്ലാം മതം സ്വീകരിക്കുന്ന ചടങ്ങുകളുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സംവിധായകനായ വിജയ രാജേന്ദറിന്റെയും ഉഷ രാജേന്ദറിന്റെയും മകനാണ് കുരലരസൻ. അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിലാണ് കുരലരസൻ ഇസ്ലാം മതം സ്വീകരിച്ചത്.

‘അലൈ’, ‘സൊന്നാല്‍ താന്‍ കാതല’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കുരലരസൻ. സിമ്പു നായകനായ ‘ഇത് നമ്മ ആള്’ എന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയതും സഹോദരനായ കുരലരസൻ ആയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook