ഇതാരാ സിൽക്ക് സ്മിതയോ, സോഷ്യൽ മീഡിയയിൽ താരമായി പെൺകുട്ടി

ചിലർ സ്മിത പുനർജന്മമെടുത്തതാണോയെന്നും ചോദിക്കുന്നുണ്ട്

silk smitha, ie malayalam

ഗ്ലാമറസ് വേഷങ്ങളിലൂടെ 1980-90 കാലത്ത് സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടിയാണ് സിൽക്ക് സ്മിത. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ സ്മിത അഭിനയിച്ചു. തമിഴിൽ രജനീകാന്ത്, കമൽഹാസൻ അടക്കമുളള നടന്മാർക്കൊപ്പവും സ്മിത വേഷമിട്ടു. 36-ാം വയസിൽ ആത്മഹത്യയിലൂടെ സിൽക്ക് സ്മിത ജീവിതം അവസാനിപ്പിച്ചു.

സിൽക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെൺകുട്ടിയുടെ ടിക് ടോക് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെൺകുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്. വീഡിയോയിലെ പെൺകുട്ടിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ സ്മിതയാണെന്നേ പറയൂ. വീഡിയോ കണ്ടവരൊക്കെ പെൺകുട്ടി സിൽക്ക് സ്മിതയെ ഓർമിപ്പിക്കുവെന്നാണ് പറയുന്നത്. ചിലർ സ്മിത പുനർജന്മമെടുത്തതാണോയെന്നും ചോദിക്കുന്നുണ്ട്.

തമിഴിൽ വിനു ചക്രവ‍ർത്തിയുടെ ‘വണ്ടിചക്ര’ എന്ന ചിത്രത്തിലൂടെയാണ് സില്‍ക്ക് സ്മിത അഭിനയരംഗത്ത് എത്തുന്നത്. 1979 ല്‍ ‘ഇണയെത്തേടി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. ചിരഞ്ജീവി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം സില്‍ക്ക് അഭിനയിച്ചു. 1996 ൽ ചെന്നൈയിലെ തന്റെ വീട്ടിൽവച്ച് സ്മിത ആത്മഹത്യ ചെയ്തു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Silk smitha lookalike girl video

Next Story
‘ഈ താടി ഒറിജിനലാണോ?’ ഷഹബാസിന്റെ താടിക്ക് പിടിച്ച് മമ്മൂട്ടിയുടെ കൊച്ചുവർത്തമാനംMammootty, മമ്മൂട്ടി, Shahabaz aman, ഷഹബാസ് അമൻ, aashiq abu, ആഷിഖ് അബു, sithara krishnakumar, സിതാര കൃഷ്ണകുമാർ, sayanora philip, bijibal, kochi music foundation, karuna music concert, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com