scorecardresearch

Silencer OTT: സൈലൻസർ ഒടിടിയിലെത്തി, എവിടെ കാണാം?

Silencer Is Now Streaming on OTT:  മുക്കോടൻ ഈനാശുവും അയാളുടെ പഴയ രാജദൂത് സ്‌കൂട്ടറും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന സൈലൻസർ ഒടിടിയിലെത്തി, എവിടെ കാണാം?

Silencer Is Now Streaming on OTT:  മുക്കോടൻ ഈനാശുവും അയാളുടെ പഴയ രാജദൂത് സ്‌കൂട്ടറും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന സൈലൻസർ ഒടിടിയിലെത്തി, എവിടെ കാണാം?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Silencer OTT Release Date Platform watch now ManoramaMax

Silencer Is Now Streaming on OTT

Silencer Is Now Streaming on OTT: ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനൻ സംവിധാനം ചെയ്ത സൈലൻസർ ഒടിടിയിലെത്തി. ലാൽ, ഇർഷാദ് അലി, മീരാ വാസുദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. 

Advertisment

Also Read: Pennu Case Review: തമാശകളും ചിരിയും കൈകോർക്കുന്ന ക്ലീൻ കോമഡി; ‘പെണ്ണ് കേസ്’റിവ്യൂ

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മൂക്കോടൻ ഈനാശുവായി എത്തുന്നത് ലാലാണ്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിലും സ്വന്തം ആദർശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ പൊരുതുന്ന  മുക്കോടൻ ഈനാശുവും അയാളുടെ പഴയ രാജദൂത് സ്‌കൂട്ടറും തമ്മിലുള്ള ബന്ധത്തിന്റെ കഥ കൂടിയാണ് സൈലൻസർ. പഴയ തലമുറയുടെ മൂല്യങ്ങളും പുതിയ തലമുറയുടെ ആഡംബര ഭ്രമവും തമ്മിലുള്ള സംഘർഷമാണ് സിനിമയുടെ പ്രധാന പ്രമേയം.

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

ലാൽ, ഇർഷാദ്, മീരാ വാസുദേവ് എന്നിവരെ കൂടാതെ രാമു, ബിനോയ് നമ്പോല, സ്നേഹാ ദിവാകരൻ, പാർത്ഥസാരഥി, ജയരാജ് വാര്യർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.  

Also Read: ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് കാവ്യ മാധവൻ; ചിത്രങ്ങൾ വൈറൽ

ബെൻസി നാസർ നിർമ്മിച്ച ഈ ചിത്രം പ്രശസ്ത സാഹിത്യകാരൻ വൈശാഖന്റെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. പി.എൻ.ഗോപീകൃഷ്ണനാണ് സൈലൻസറിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. പ്രിയനന്ദനന്റെ മകൻ അശ്വഘോഷനാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്. 

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മനോരമ മാക്സിൽ ചിത്രം ഇപ്പോൾ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 

Also Read: കൊട്ടാരക്കരയിൽ അഖിൽ മാരാർ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; റിപ്പോർട്ട്

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: