scorecardresearch

സിമ്പുവിന്റെ മേക്കോവറിൽ സന്തോഷിച്ച് ശരണ്യ മോഹനും; 'ദി ജേര്‍ണി ഓഫ് ആത്മൻ' വീഡിയോ വൈറൽ

105 കിലോയിൽനിന്നും 72 കിലോയിലേക്ക് സിമ്പു ശരീരഭാരം കുറച്ചത് എങ്ങനെയെന്നാണ് വീഡിയോയിൽ കാണിക്കുന്നത്

105 കിലോയിൽനിന്നും 72 കിലോയിലേക്ക് സിമ്പു ശരീരഭാരം കുറച്ചത് എങ്ങനെയെന്നാണ് വീഡിയോയിൽ കാണിക്കുന്നത്

author-image
Entertainment Desk
New Update
simbu, actor, ie malayalam

ശരീര ഭാരം കുറയ്ക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിവരിക്കുന്ന സിമ്പുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. 'ദി ജേര്‍ണി ഓഫ് ആത്മൻ സിലമ്പരശൻ ടിആർ' എന്ന ക്യാപ്ഷനോടെ സിമ്പുവാണ് തന്റെ യൂട്യൂബ് പേജിൽ വീഡിയോ പങ്കുവച്ചത്. 105 കിലോയിൽനിന്നും 72 കിലോയിലേക്ക് സിമ്പു ശരീരഭാരം കുറച്ചത് എങ്ങനെയെന്നാണ് വീഡിയോയിൽ കാണിക്കുന്നത്.

Advertisment

വീഡിയോയിൽ നടി ശരണ്യ മോഹനും ഭർത്താവും ഡോക്ടറുമായ അരവിന്ദ് കൃഷ്ണനുമുണ്ട്. കളരിപയറ്റ് പഠനത്തിനും യോഗ അഭ്യസിക്കാനുമായി കേരളത്തിലെത്തിയ സിമ്പു ഭരതനാട്യം അഭ്യസിച്ചത് ശരണ്യയുടെ കീഴിലാണ്. ശരണ്യയുടെ നൃത്ത വിദ്യാലയത്തിലെത്തി സിമ്പു നൃത്തം അഭ്യസിക്കുന്നത് വീഡിയോയിൽ കാണാം.

വർക്കൗട്ടുകളും യോഗയും ധ്യാനവും കളരിയഭ്യാസവും നൃത്ത പഠനവും ട്രക്കിങ്ങും നീന്തലും ഭക്ഷണക്രമീകരണവും ഉൾപ്പെടെയുള്ള കഠിനമായ പരിശ്രമത്തിലൂടെയാണ് സിമ്പു ശരീരഭാരം കുറച്ചത്. 14 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ ശരീര ഭാരം കുറയ്ക്കാനായി എത്രമാത്രം സിമ്പു പരിശ്രമിച്ചിട്ടുണ്ടെന്ന് മനസിലാകും. ഏവർക്കും പ്രചോദനമാകുന്ന സിന്പുവിന്റെ വീഡിയോയ്ക്ക് വൻവരവേൽപാണ് ആരാധകരിൽനിന്നും ലഭിക്കുന്നത്.

ഏറെ വർഷങ്ങൾക്കുശേഷം ഈശ്വരൻ, മാനാട് എന്നീ സിനിമകളിലൂടെ സിമ്പു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വെന്തു തനിന്തതു കാട്, പത്തു തല, കൊറോണ കുമാർ, മഹാ തുടങ്ങിയ പുതിയ സിനിമകളാണ് സിമ്പുവിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Advertisment

Read More: ദിവസവും 5 ബിരിയാണി കഴിച്ചിരുന്നയാൾ വെജിറ്റേറിയനായി; സിമ്പു ശരീരഭാരം കുറച്ചതിങ്ങനെ

Simbu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: