ഒരുപാട് വേദനകളിലൂടെ അവൾ കടന്നുപോയി, എന്‍റെ ശക്തയായ ശ്രുതി; വൈകാരിക നിമിഷം പങ്കിട്ട് സിജു വിൽസൺ

യുവനടന്മാരില്‍ ശ്രദ്ധേയനായ സിജു വില്‍സണും ഭാര്യ ശ്രുതിക്കും ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുഞ്ഞ് ജനിച്ചത്

Siju Wilson, സിജു വില്‍സണ്‍, Instagram Post, Instagram Viral Post, Viral Post, Entertainment News, IE Malayalam, ഐഇ മലയാളം

മുംബൈ: യുവനടന്മാരില്‍ ശ്രദ്ധേയനായ സിജു വില്‍സണും ഭാര്യ ശ്രുതിക്കും ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ ജനനത്തിന് പിന്നാലെ സിജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ജനപ്രീതി നേടിയിരുന്നു. ‘ഞങ്ങളുടെ പ്രിയപ്പെട്ട പെൺകുട്ടി എത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. ഞങ്ങൾക്ക് ഇന്നലെ മെയ്‌ 17ന് കാറ്റിനും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചു, പ്രകൃതിയ്ക്ക് നന്ദി,’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

എന്നാല്‍ ഭാര്യക്കും കൈക്കുഞ്ഞിനും ഒപ്പമുള്ള ചിത്രവുമായി സിജു വീണ്ടും എത്തിയിരിക്കുകയാണ്. ചിത്രത്തിനൊപ്പമുള്ള കുറിപ്പാണ് വൈറലായിരിക്കുന്നത്. “ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ആവേശത്തിലാണ്. എന്റെ കരുത്തയായ സ്ത്രീ. കുഞ്ഞിന് സ്വഭാവികമായി ജന്മം നല്‍കുന്നതിനായി നീ ഒരുപാട് വേദനകളിലൂടെയാണ് കടന്നത് പോയത്. നീ അത് സാധിച്ചു. ഒരു പാട് സ്നേഹം പ്രിയപ്പെട്ടവളെ,” സിജു കുറിച്ചു.

കുഞ്ഞിന്റെ ജനനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട മാലാഖയില്‍ നിന്ന് ചുംബനങ്ങളും നല്‍കുന്നതായി സിജു അറിയിച്ചു.

നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ച വാസന്തിയുടെ നിർമ്മാതാവും സിജു വിത്സൺ ആണ്. ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു അവതരിപ്പിച്ചു.

Also Read: കാറ്റിനും പേമാരിയ്ക്കുമൊപ്പം ജനിച്ച മാലാഖകുഞ്ഞ്; അച്ഛനായ സന്തോഷം പങ്കു വച്ച് സിജു വിത്സൺ

വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്രസിനിമയിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സിജു ഇപ്പോൾ. പുതുമുഖം കയാദു ലോഹർ ആണ് നായിക. ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സിജു അവതരിപ്പിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Siju wilsons instagram post goes viral

Next Story
അഭിനയത്തെക്കുറിച്ചുള്ള ആദ്യ ഓർമ്മ ഇതാണ്; ജീവിതത്തിന്റെ റീൽ തിരിച്ച് താരംMalayalam Actress Throwback Photo Neeyethra Dhanya instagram 501977
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express