scorecardresearch

വേർതിരിവുകൾക്ക് തകർക്കാനാവുമോ ഈ കൂട്ടുകെട്ട്?

ഷറഫുദ്ദീൻ, ശബരീഷ് എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സിജു വിത്സൻ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്

Siju Wilson, Sharafudheen, Shabareesh

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ നടക്കുകയാണ് നാടെങ്ങും. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികളെ പൊലീസ് തല്ലിച്ചതച്ച സംഭവത്തിൽ പ്രതിഷേധിച്ചും വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചും പൗരത്വ ഭേദഗതി നിയമത്തെ എതിർത്തും നിരവധിയേറെ സിനിമാപ്രവർത്തകരാണ് രംഗത്തു വന്നു കൊണ്ടിരിക്കുന്നത്.

ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് യുവനടൻ സിജു വിത്സൺ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഷറഫുദ്ദീൻ, ശബരീഷ് എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സിജു ഷെയർ ചെയ്തിരിക്കുന്നത്.

“വംശം, ജാതി, മതം, നിറം, രാജ്യം, അതിർത്തി തുടങ്ങിയ തടസ്സങ്ങൾ നിലനിൽക്കില്ല, സ്നേഹം, കരുതൽ, ഒരുമ, സന്തോഷം എന്നിവയെ എന്നെന്നും നിലനിൽക്കൂ. ഈ മനോഹരമായ ലോകത്ത് ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുക,” സിജു കുറിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി കഴിഞ്ഞദിവസം സിനിമാരംഗത്തു നിന്നും നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി, ദുൽഖർ സൽമാൻ, പാർവതി, ഗീതു മോഹൻദാസ്, ആഷിഖ് അബു, അമല പോൾ, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബൻ തുടങ്ങി സിനിമ മേഖലയിൽനിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സർവകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

“മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്പര്യം അഹിംസയാണെന്ന് ഓർമ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക,” ദുൽഖർ തന്റെ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. #longlivesecularism #unitedwestand തുടങ്ങിയ ഹാഷ്‌ടാഗുകളോടെയാണ് ദുൽഖർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.


വിപ്ലവം എല്ലായ്‌പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്ന് പൃഥ്വിരാജ് കുറിച്ചു. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ പറഞ്ഞു. ഹാഷ്ടാഗ് ക്യാംപെയ്നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്ദം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. പ്രധാന താരങ്ങള്‍ അടക്കം നിശബ്ദത പാലിച്ചപ്പോള്‍ നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തിനെതിരെയും പാര്‍വതി പ്രതികരിച്ചു.

Read more: എവിടെ ജനാധിപത്യം, എവിടെ അഭിപ്രായ സ്വാതന്ത്ര്യം?; പൊട്ടിത്തെറിച്ച് ഗീതു മോഹൻദാസ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Siju wilson sharafudheen shabareesh photo protest against citizenship amendment act