യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ നടൻ സിജു വിത്സൺ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. ലോക്ക്ഡൗൺകാല താടിയിലുള്ള സിജുവിന്റെ ചിത്രത്തിന് സംവിധായകൻ പത്മരാജനുമായുള്ള സാമ്യമാണ് ചിത്രത്തെ വൈറലാക്കുന്നത്. “ഞാൻ ഗന്ധർവ്വൻ,” എന്ന ക്യാപ്ഷനോടെയാണ് സിജു ചിത്രം പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിലെ സിജുവിന് പത്മരാജനുമായുള്ള സാമ്യമാണ് ചിത്രം കണ്ടവരെല്ലാം ചൂണ്ടികാട്ടുന്നത്. നടൻമാരായ സഞ്ജു ശിവറാം, അശ്വിൻ കുമാർ തുടങ്ങി നിരവധി പേരാണ് കമന്റുകളിൽ ഇക്കാര്യം എടുത്തുപറയുന്നത്. “ക്യാപ്ഷൻ തെറ്റിപോയി.. ‘അപരൻ’ എന്ന് കൊടുക്ക് എന്നാണ് ഒരു ആരാധകന്റെ കമന്റ്.

“സത്യത്തിൽ കണ്ടപ്പോൾ പദ്മരാജൻ സാറിന്റെ ഒരു ഫോട്ടോ ഷെയർ ചെയ്തു എന്നാണ് കരുതിയത്, ഒന്ന് കൂടെ ശ്രദ്ധിച്ചപ്പോൾ ആണ് ആളെ ശരിക്കും മനസിലായത്,” എന്നാണ് മറ്റൊരു കമന്റ്. “ഒരുനിമിഷം….. നെഞ്ചിലൂടെ ഒരു മിന്നൽപ്പിണർ പോയപോലെ,” എന്നാണ് മറ്റൊരാൾ ചിത്രത്തിനു നൽകിയ കമന്റ്.

Read more: എന്തു പണീം ചെയ്യും സാറേ; പുരികം ത്രെഡ് ചെയ്തും പാചകം ചെയ്തും സിജു വിത്സൺ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook