scorecardresearch
Latest News

SIIMA Awards 2019: ചിരഞ്ജീവി മുതൽ മോഹൻലാൽ വരെ; താരങ്ങൾ തിളങ്ങിയ സൈമ രാവ്

വെള്ളിയാഴ്ച രാത്രി ഖത്തറിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ

SIIMA Awards 2019: ചിരഞ്ജീവി മുതൽ മോഹൻലാൽ വരെ; താരങ്ങൾ തിളങ്ങിയ സൈമ രാവ്

Siima Awards 2019: ഈ വർഷത്തെ സൈമ പുരസ്കാരദാന ചടങ്ങുകൾ വെള്ളിയാഴ്ച രാത്രി ഖത്തറിൽ നടന്നു. മോഹൻലാൽ മുതൽ ചിരഞ്ജീവി വരെ തിളങ്ങിയ പുരസ്കാര ചടങ്ങിൽ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികച്ച ചിത്രങ്ങൾക്കും അണിയറപ്രവർത്തകർക്കും ഉള്ള പുരസ്‌കാരങ്ങൾ നൽകി. അവാർഡ് നൈറ്റിന്റെ ചിത്രങ്ങൾ കാണാം

മികച്ച മലയാളം ചിത്രമായി ‘സുഡാനി ഫ്രം നൈജീരിയ’ തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്കാരം മലയാളത്തിൽ നിന്നും പൃഥ്വിരാജ് (കൂടെ), മികച്ച നടി ഐശ്വര്യാ ലക്ഷ്മി (വരത്തൻ), ബെസ്റ്റ് ആക്റ്റർ (മലയാളം)- ടൊവിനോ തോമസ് (തീവണ്ടി), മികച്ച ഗായകൻ- വിജയ് യേശുദാസ് (പൂമുത്തോളെ…), മികച്ച ഗായിക- സിതാര കൃഷ്ണകുമാർ (മാരിവിൽ, ഈട), മികച്ച സംഗീത സംവിധായകൻ സുഷിൻ ശ്യാം (വരത്തൻ), മികച്ച സംവിധായകൻ സത്യൻ അന്തിക്കാട് (ഞാൻ പ്രകാശൻ) എന്നിവരും സ്വന്തമാക്കി.

നിർമ്മാതാവും നടനുമായ സുരേഷ് കുമാർ, അഭിനേത്രി മേനക സുരേഷ് എന്നിവർക്ക് ലൈഫ് ടൈം പുരസ്‌കാരം അവരുടെ മകളും ഈ വർഷത്തെ ദേശീയ പുരസ്‌കാര ജേതാവുമായ കീർത്തി സുരേഷിന്റെ സാന്നിധ്യത്തിൽ നടൻ മോഹൻലാൽ സമ്മാനിച്ചു. മികച്ച പുതുമുഖ നടനുള്ള പുരസ്കാരം ‘ആദി’യിലെ അഭിനയത്തിലൂടെ പ്രണവ് മോഹൻലാലിനു ലഭിച്ചു. പ്രണവിനു വേണ്ടി പുരസ്കാരം സ്വീകരിച്ചത് മോഹൻലാലാണ്.

Read more: Siima Awards 2019 Malayalam: പൃഥ്വിയും ടോവിനോയും മികച്ച നടന്മാർ, ഐശ്വര്യ, തൃഷ മികച്ച നടിമാർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Siima awards 2019 photos mohanlal tovino prithviraj