തെന്നിന്ത്യന്‍ സിനിമയില്‍ മികവു കാഴ്ചവയ്ക്കുന്നവര്‍ക്കായുള്ള സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവീ അവാര്‍ഡ്‌സ് – സൈമ അവാര്‍ഡ്‌സ് 2018 പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്നും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനായി നിവിന്‍ പോളിയും മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ ദുബായില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. പുരസ്കാരങ്ങളുടെ  വിവരങ്ങള്‍ താഴെ.

മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി/അങ്കമാലി ഡയറീസ്
മികച്ച നടന്‍: നിവിന്‍ പോളി/ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള
മികച്ച നടി: ഐശ്വര്യ ലക്ഷ്മി/മായാനദി
മികച്ച സഹനടന്‍: ഷെയിന്‍ നിഗം/പറവ. മികച്ച സഹനടി: ആശാ ശരത്/’സണ്‍‌ഡേ ഹോളിഡേ
മികച്ച പുതുമുഖ നടന്‍: ആന്റണി വര്‍ഗീസ്‌/അങ്കമാലി ഡയറീസ്
മികച്ച പുതുമുഖ നടി: നിമിഷ സജയന്‍/തൊണ്ടിമുതലും ദൃക്സാക്ഷിയും
മികച്ച ഹാസ്യതാരം: അജു വര്‍ഗീസ്‌/ഗോദ
നെഗറ്റീവ് റോളിലെ മികച്ച നടന്‍: അപ്പാനി ശരത്/അങ്കമാലി ഡയറീസ്
മികച്ച പുതുമുഖ സംവിധായകന്‍: മഹേഷ്‌ നാരായണന്‍/ടേക്ക് ഓഫ്‌
മികച്ച ക്യാമറമാന്‍: സാനു ജോണ്‍ വര്‍ഗീസ്‌/ടേക്ക്ഓഫ്‌
മികച്ച സംഗീത സംവിധായകന്‍: ഷാന്‍ റഹ്മാന്‍/ജിമിക്കി കമ്മല്‍ (വെളിപാടിന്റെ പുസ്തകം)
മികച്ച പിന്നണി ഗായകന്‍: വിനീത് ശ്രീനിവാസന്‍/ജിമിക്കി കമ്മല്‍ (വെളിപാടിന്റെ പുസ്തകം)
മികച്ച പിന്നണി ഗായിക: കെ.എസ്.ചിത്ര/കാംബോജി

ചിത്രങ്ങള്‍: ട്വിറ്റര്‍/സൈമ അവാര്‍ഡ്‌സ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ