സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) നിശയിൽ ഇത്തവണ നിരവധി മലയാളി താരങ്ങളാണ് പങ്കെടുത്തത്. മലയാള സിനിമയിൽ നിന്നും പൃഥ്വിരാജ്, നിവിൻ പോളി, റോഷൻ മാത്യൂ, കുഞ്ചാക്കോ ബോബൻ, അന്ന ബെൻ, പേളി മാണി, ഗോവിന്ദ് പത്മസൂര്യ, പൂർണിമ ഇന്ദ്രജിത്, പേളി മാണി, സാനിയ ഇയ്യപ്പൻ, നിക്കി ഗൽറാണി, പ്രാർത്ഥന ഇന്ദ്രജിത്, അമൃത സുരേഷ് തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു.
ഭാര്യ സുപ്രിയ മേനോനൊപ്പമാണ് പൃഥ്വിരാജ് അവാർഡ് നിശയ്ക്കെത്തിയത്. ഇരുവരും സ്റ്റൈലിഷ് ലുക്കിലായിരുന്നു. റെഡ്കാർപെറ്റിൽ സുപ്രിയയ്ക്കൊപ്പമുളള പൃഥ്വിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
മോഹൻലാലിനെ നായകനാക്കികൊണ്ട് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം പൃഥ്വിരാജ് ലഭിച്ചിരുന്നു. പുരസ്കാരം ഏറ്റുവാങ്ങാനാണ് പൃഥ്വി ഭാര്യക്കൊപ്പം എത്തിയത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചതും ലൂസിഫർ എന്ന ചിത്രത്തിനാണ്.
Read More: സൈമ അവാർഡ് നിശയിൽ ഗ്ലാമർ ലുക്കിൽ മലയാളി താരങ്ങളും; ചിത്രങ്ങൾ