ആലിയ ഭട്ടുമായുണ്ടായ പ്രണയത്തകര്‍ച്ചയെ കുറിച്ച് മനസ്സു തുറന്ന് ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയിലാണ് അദ്ദേഹം ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞത്. തങ്ങളുടേത് വളരെ മര്യാദപൂര്‍വമുളള ബന്ധമായിരുന്നെന്നും പ്രണയത്തകര്‍ച്ചയില്‍ വേദനയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രണയം തകര്‍ന്നതിന് ശേഷം താന്‍ ആലിയയെ കണ്ടിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ‘അതിന് ശേഷം ഞങ്ങള്‍ കണ്ടിട്ടില്ല. വളരെ മര്യാദപൂര്‍വമുളള ബന്ധമായിരുന്നു ഞങ്ങളുടേത്. അതൊരു കയ്പേറിയ അനുഭവമല്ല. അത് ഒരുപാട് നാളായി. ഞങ്ങള്‍ പ്രണയത്തിലാകുന്നതിനും വളരെ മുമ്പ് തന്നെ എനിക്ക് ആലിയയെ അറിയാം. എന്റെ ആദ്യ ചിത്രമായ സ്റ്റ്യുഡന്റ് ഓഫ് ദ ഇയറില്‍ അവര്‍ക്കൊപ്പമാണ് എന്രെ ആദ്യ ഷോട്ട് എടുത്തത്. അത്കൊണ്ട് തന്നെ ഒരുപാട് ഓര്‍മ്മകള്‍ ഞങ്ങള്‍ക്കിടയിലുണ്ട്,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
‘രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കണ്ട എന്ന് തീരുമാനിക്കാന്‍ കാരണങ്ങളുണ്ടാവും. ഞങ്ങളുടെ ബന്ധത്തിലും ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടായിട്ടുണ്ട്. നല്ല ഓര്‍മ്മകള്‍ മാത്രം ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം,’ സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇരുവരും കരണ്‍ ജോഹറിന്റെ സ്റ്റ്യുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് ബോളിവുഡിലെത്തിയത്. വരുണ്‍ ധവാനും ചിത്രത്തിലുണ്ടായിരുന്നു. 2016ലാണ് ആലിയയും സിദ്ധാര്‍ത്ഥും പ്രണയത്തിലാവുന്നത്,
എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. അതിന് ശേഷം ജാക്വലിന്‍ ഫെര്‍ണാണ്ടസുമായി സിദ്ധാര്‍ത്ഥ് പ്രണയത്തിലായി. ഇത് തകര്‍ന്നതിന് ശേശം കിയാര അദ്വാനിയുമായും പ്രണയത്തിലായി. രണ്‍ഭീര്‍ കപൂറുമായി പ്രണയത്തിലാണ് ആലിയ ഭട്ട്. ഇുവരുടേയും വിവാഹം അടുത്ത് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.