ബോളിവുഡ് നവദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വെഡ്ഡിംഗ് റിസപ്ഷൻ ഇന്നലെ മുംബൈയിൽ നടന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമയിലെ അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ലോവർ പരേലിലെ സെന്റ് റെജിസ് ഹോട്ടലിലാണ് വിവാഹസത്കാരം നടന്നത്. ഫെബ്രുവരി 7ന് ജയ്‌സാൽമീറിൽ വച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്.










2020ൽ റിലീസിനെത്തിയ ‘ഷെർഷാ’ എന്ന ചിത്രത്തിൽ കിയാരയും സിദ്ധാർത്ഥും ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. ‘ഗോവിന്ദ നാം മേര’ എന്ന ചിത്രത്തിലാണ് കിയാര അവസാനമായി അഭിനയിച്ചത്. കാർത്തിക് ആര്യനൊപ്പം അഭിനയിക്കുന്ന ‘സത്യപ്രേം കി കഥ’യാണ് കിയാരയുടെ അടുത്ത ചിത്രം. നെറ്റ്ഫ്ലിക്സിൽ റിലീസായ ‘മിഷൻ മജ്നു’ ആയിരുന്നു സിദ്ധാർത്ഥിന്റെ അവസാന ചിത്രം. റാഷി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം ‘യോദ്ധ’യിലാണ് അടുത്തതായി സിദ്ധാർത്ഥ് അഭിനയിക്കുന്നത്.