scorecardresearch

മകളുടെ പേര് വെളിപ്പെടുത്തി സിദ്ധാർത്ഥും കിയാരയും

കഴിഞ്ഞ ജൂലൈയിൽ ആണ് ബോളിവുഡ് താരദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയ്ക്കും  കിയാര അദ്വാനിയ്ക്കും മകൾ പിറന്നത്. മകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരദമ്പതികൾ 

കഴിഞ്ഞ ജൂലൈയിൽ ആണ് ബോളിവുഡ് താരദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയ്ക്കും  കിയാര അദ്വാനിയ്ക്കും മകൾ പിറന്നത്. മകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരദമ്പതികൾ 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sidharth Malhotr Kiara Advani announce daughter name Saraayah

കഴിഞ്ഞ ജൂലൈയിൽ ആണ് ബോളിവുഡ് താരദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയ്ക്കും  കിയാര അദ്വാനിയ്ക്കും മകൾ പിറന്നത്. മകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരദമ്പതികൾ ഇപ്പോൾ. വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സംയുക്ത പോസ്റ്റിലാണ് ഇരുവരും മകളുടെ പേര് വെളിപ്പെടുത്തിയത്.

Advertisment

“ഞങ്ങളുടെ പ്രാർത്ഥനകളിൽ നിന്ന്, ഞങ്ങളുടെ കൈകളിലേക്ക് ലഭിച്ച ദൈവിക അനുഗ്രഹം, ഞങ്ങളുടെ രാജകുമാരി, സരായാഹ് മൽഹോത്ര," എന്നാണ് ഇൻസ്റ്റഗ്രാം കുറിപ്പിലെ വാക്കുകൾ. മകളുടെ കാൽപാദങ്ങൾ പിടിച്ചിരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Also Read: അഞ്ചാം വയസ്സിൽ ലോക റെക്കോർഡ്; ബുദ്ധിശക്തിയിൽ അച്ഛനെ വെല്ലും അല്ലു അർഹ

'രാജകുമാരി' എന്ന് അർത്ഥം വരുന്ന ഹീബ്രു പദമായ 'സാറ'യിൽ നിന്നാവാം ഈ പേരിന്റെ ഉത്ഭവമെന്നാണ് സൂചന. 

Advertisment

Also Read: നൃത്തം മറന്നു, ഓർമ്മകൾ മായുന്ന ലോകത്ത് ഭാനുപ്രിയ; ഭർത്താവിൻ്റെ മരണശേഷം നടിയുടെ ജീവിതത്തിൽ സംഭവിച്ചത്?

പാപ്പരാസികളോടും മാധ്യമങ്ങളോടും തങ്ങളുടെ മകളുടെ ചിത്രങ്ങൾ എടുക്കരുതെന്ന് ഇരുവരും മുൻപ് അഭ്യർത്ഥിച്ചിരുന്നു. "നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും ഞങ്ങൾ നന്ദിയുള്ളവരാണ്; ഞങ്ങളുടെ ഹൃദയം ശരിക്കും നിറഞ്ഞിരിക്കുന്നു. മാതാപിതാക്കളെന്ന നിലയിലുള്ള ഈ പുതിയ യാത്രയിലേക്ക് ഞങ്ങൾ കാലെടുത്ത് വെക്കുമ്പോൾ, ഒരു കുടുംബമായി ഇത് സ്വകാര്യമായി ആസ്വദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ പ്രത്യേക സമയം സ്വകാര്യമായി സൂക്ഷിക്കാൻ കഴിഞ്ഞാൽ അത് ഞങ്ങൾക്ക് വലിയ കാര്യമായിരിക്കും. അതിനാൽ, ഫോട്ടോകൾ വേണ്ട, അനുഗ്രഹങ്ങൾ മാത്രം മതി. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. സ്നേഹത്തോടെ, കിയാരയും സിദ്ധാർത്ഥും."

2023-ൽ രാജസ്ഥാനിലെ ജയ്സാൽമീറിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രമായ 'ഷേർഷാ'യുടെ സെറ്റിലാണ് ഇവരുടെ പ്രണയം മൊട്ടിട്ടത്.

Also Read: സംഗതി അൽപ്പം കടുപ്പമാണ്, എങ്കിലും ശ്രമിച്ചു നോക്കി; ചേച്ചിയ്ക്ക് ഒപ്പം പാട്ടുപാടി അനാർക്കലി, വീഡിയോ

ഹ‍ൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും പ്രധാന വേഷത്തിലെത്തിയ, 'വാർ 2'ലാണ്  കിയാര അവസാനമായി അഭിനയിച്ചത്. അയൻ മുഖർജി സംവിധാനം ചെയ്ത ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് കൂടുതലും നെഗറ്റീവ് പ്രതികരണമാണ് ലഭിച്ചത്. 

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

ജാൻവി കപൂറിനൊപ്പം അഭിനയിച്ച പരംസുന്ദരിയാണ് സിദ്ധാർത്ഥിന്റെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. ചിത്രവും ബോക്സ് ഓഫീസിൽ വിജയിച്ചില്ല. ഫർഹാൻ അക്തറിൻ്റെ 'ഡോൺ' റീമേക്കിൽ രൺവീർ സിങ്ങിനൊപ്പമാണ് കിയാര ഇനി എത്തുന്നത്.

Also Read: സുന്ദരി, ക്ലാസ്സി, തമാശക്കാരി; സംയുക്തയ്ക്ക് ആശംസകളുമായി മഞ്ജു വാര്യർ

Actress Sidharth Malhotra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: