സിദ്ധാർഥ് മൽഹോത്ര നായകനായെത്തുന്ന ‘എ ജെന്റിൽമാൻ’ സിനിമയിലെ ചുംബന രംഗത്തിന് കത്രിക വച്ചിരിക്കുകയാണ് സെൻസർ ബോർഡ്. ചിത്രത്തിലെ നായകൻ സിദ്ധാർഥും നായിക ജാക്വിലിൻ ഫെർണാണ്ടസും തമ്മിലുളള ചുംബനരംഗം 70 ശതമാനത്തോളം കുറയ്ക്കാനാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നതെന്ന് ഡിഎൻഎ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

ജെയിംസ് ബോണ്ടിനെപ്പോലെ സിദ്ധാർഥ് ചുംബിക്കേണ്ടെന്നാണ് സെൻസർ ബോർഡ് പറഞ്ഞിരിക്കുന്നത്. ‘എ ജെന്റിൽമാൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇത്തരമൊരു ചുംബന രംഗത്തിന്റെ ആവശ്യം പോലുമില്ല. ജെയിംസ് ബോണ്ട് സിനിമയിലേയും രൺബീർ കപൂർ-അനുഷ്ക ശർമ ജോഡികളായ യേ ദിൽ ഹെ മുഷ്കിൽ എന്ന ചിത്രത്തിലേയും പോലെ അനാവശ്യമായ ചുംബനരംഗമാണ് ഈ സിനിമയിലും ഉളളത്. ഈ രംഗം ചിത്രത്തിൽനിന്നും എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണ്. സിനിമയുടെ പേര് ‘എ ജെന്റിൽമാൻ’ എന്നാണ്. പക്ഷേ നായകൻ ചുംബിക്കുമ്പോൾ ആ മര്യാദ കാണിക്കാൻ മറന്നുപോകുന്നുവെന്നും സെൻസർ ബോർഡ് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

സിദ്ധാർഥും ജാക്വിലിനും തമ്മിലുളള ചുംബനരംഗത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ബോളിവുഡ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം നീണ്ടുനിൽക്കുന്ന ചുംബനമാണ് ചിത്രത്തിലുളളതെന്നായിരുന്നു റിപ്പോർട്ടുകൾ. രാജും കൃഷ്ണ ഡികെയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ജാക്യുലിന്റെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കോംപിനേഷനാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഡബിള്‍ റോളിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook