കഴിഞ്ഞ ജൂലൈയിലാണ് നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതനും സുജിനയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. സിദ്ധാർത്ഥ് തന്നെയാണ് ഈ വിശേഷം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ, മകളുടെ മനോഹരമായ പേരും ആരാധകരുമായി പങ്കിടുകയാണ് സിദ്ധാർത്ഥ്. കയൽവിഴി എന്നാണ് സിദ്ധാർത്ഥ് മകൾക്ക് പേരിട്ടിരിക്കുന്നത്. മീനിനെ പോലെ കണ്ണുള്ളവൾ അഥവാ മീനാക്ഷി എന്നാണ് പേരിനർത്ഥമെന്നും സിദ്ധാർത്ഥ് പറയുന്നു.
2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാർത്ഥിന്റെ വിവാഹം. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം.
See More: നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ വിവാഹ ചിത്രങ്ങള്‍
സംവിധായകന്‍ ഭരതന്റേയും നടി കെ.പി.എസി.ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.’നമ്മള്‍’ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയില്‍ എത്തുന്നത്.
അച്ഛന്‍ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്കിലൂടെ സിദ്ധാര്‍ത്ഥ് സംവിധാന രംഗത്തേക്ക് കടന്നു. റിമ കല്ലിങ്കലായിരുന്നു ചിത്രത്തിലെ നായിക. പിന്നീട് ദിലീപിനെ നായകനാക്കി ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമ സംവിധാനം ചെയ്തു. അനുശ്രീ, നമിത പ്രമോദ് എന്നിവരായിരുന്നു നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘വർണ്യത്തിൽ ആശങ്ക’യാണ് സിദ്ധാർഥ് ഭരതന്റെ മൂന്നാമത്തെ ചിത്രം.
Read More: തേങ്ങയെറിഞ്ഞത് ശരിക്കും കൊണ്ടു, ചാക്കോച്ചൻ ബൈക്കിൽനിന്നും മലർന്നടിച്ചു വീണു!
2015ൽ നടന്ന കാർ അപകടത്തിൽ ഗുരുതരമായി സിദ്ധാർഥിന് പരുക്കേറ്റിരുന്നു.പിന്നീട് തിരിച്ചുവന്ന അദ്ദേഹം സിനിമയിൽ അഭിനയിക്കുകയും സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. അപകടത്തിൽ പരുക്കേറ്റ് ഏറെ നാൾ വിശ്രമത്തിലായിരുന്നു. അതിനുശേഷമാണ് ‘വർണ്യത്തിൽ ആശങ്ക’ സംവിധാനം ചെയ്തത്.