മലയാളത്തിന്റെ മഹാനടി കെപിഎസി ലളിത വിട പറഞ്ഞിട്ട് ഇന്നേക്ക് 16 ദിവസം പൂർത്തിയാവുകയാണ്. കെ പി എ സി ലളിതയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പിലാണ് സംസ്ക്കരിച്ചത്.
അമ്മയുടെ ഓർമകൾ പങ്കിട്ടുകൊണ്ട് മകൻ സിദ്ധാർത്ഥ് ഭരതൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കെപിഎസി ലളിതയുടെ ഓർമകൂടീരത്തിന്റെ ചിത്രമാണിത്. പ്രിയപ്പെട്ട അഭിനേത്രിയുടെ ഓർമകളിൽ പ്രണാമം അർപ്പിച്ചുകൊണ്ട് നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
“ഇപ്പോഴും ലളിതാമ്മയുടെ മരണം ഉൾക്കൊള്ളാനാവുന്നില്ല. കാരണം നമ്മൾ കാണുന്ന മലയാള സിനിമകളിലെല്ലാം ലളിതാമ്മ ഉണ്ടാകും. നമ്മുടെയൊക്കെ കുടുംബത്തിലെ ഒരംഗം വേർപിരിഞ്ഞ് പോവുന്ന വേദനയാണ് ലളിതാമ്മയുടെ മരണം എനിക്ക് സമ്മാനിച്ചത്. ലളിതാമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു,” എന്നാണ് ഒരു ആരാധകൻ കുറിക്കുന്നത്.