പെൺകുഞ്ഞാണ്, അമ്മയ്ക്കും മകൾക്കും സുഖം: അച്ഛനായ സന്തോഷം പങ്കുവച്ച് സിദ്ധാർത്ഥ് ഭരതൻ

അമ്മയും കുഞ്ഞും സുഖമായി ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് സിദ്ധാർത്ഥ് അറിയിച്ചു

sisharth Bharathan ,സിദ്ധാർത്ഥ് ഭരതൻ, Film News,സിനിമാ വാർത്തകൾ, ie malayalam, ഐഇ മലയാളം

കൊച്ചി: നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന് പെൺകുഞ്ഞ് ജനിച്ചു. സിദ്ധാർത്ഥ് തന്നെയാണ് ഈ വാർത്ത ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ജനിച്ചത് പെൺകുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും സിദ്ധാർത്ഥ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

It’s a baby girl ..both the mother and child are safe and sound

Posted by Sidharth Bharathan on Wednesday, 22 July 2020

2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാർത്ഥിന്റെ വിവാഹം. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം.

 

View this post on Instagram

 

A post shared by manju pillai (@pillai_manju) on

See More: നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ വിവാഹ ചിത്രങ്ങള്‍

സംവിധായകന്‍ ഭരതന്റേയും നടി കെ.പി.എസി.ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.’നമ്മള്‍’ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയില്‍ എത്തുന്നത്.

അച്ഛന്‍ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്കിലൂടെ സിദ്ധാര്‍ത്ഥ് സംവിധാന രംഗത്തേക്ക് കടന്നു. റിമ കല്ലിങ്കലായിരുന്നു ചിത്രത്തിലെ നായിക. പിന്നീട് ദിലീപിനെ നായകനാക്കി ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമ സംവിധാനം ചെയ്തു. അനുശ്രീ, നമിത പ്രമോദ് എന്നിവരായിരുന്നു നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘വർണ്യത്തിൽ ആശങ്ക’യാണ് സിദ്ധാർഥ് ഭരതന്റെ മൂന്നാമത്തെ ചിത്രം.

Read More: തേങ്ങയെറിഞ്ഞത് ശരിക്കും കൊണ്ടു, ചാക്കോച്ചൻ ബൈക്കിൽനിന്നും മലർന്നടിച്ചു വീണു!

2015ൽ നടന്ന കാർ അപകടത്തിൽ ഗുരുതരമായി സിദ്ധാർഥിന് പരുക്കേറ്റിരുന്നു.പിന്നീട് തിരിച്ചുവന്ന അദ്ദേഹം സിനിമയിൽ അഭിനയിക്കുകയും സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. അപകടത്തിൽ പരുക്കേറ്റ് ഏറെ നാൾ വിശ്രമത്തിലായിരുന്നു. അതിനുശേഷമാണ് ‘വർണ്യത്തിൽ ആശങ്ക’ സംവിധാനം ചെയ്തത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sidharth bharathan becomes father of girl child

Next Story
വിവാദങ്ങളിലേക്ക് നയൻതാരയുടെ പേര് വലിച്ചിട്ടു; വനിത വിജയകുമാറിന് എതിരെ സൈബർ ആക്രമണംNayanthara, Vanitha Vijayakumar
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express