സിദ്ദിഖിന്റെ മകൻ ഷഹീൻ വിവാഹിതനാവുന്നു. ഡോക്ടർ അമൃത ദാസ് ആണ് ഷഹീന്റെ ജീവിത സഖിയാകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മോതിരം കൈമാറുന്നതിന്റെയും അതിനുശേഷമുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. സിനിമാ മേഖലയിൽനിന്നുള്ളവരാരും തന്നെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തായി വിവരമില്ല.
‘പത്തേമാരി’യെന്ന സിനിമയിലൂടെയാണ് ഷഹീൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകന്റെ വേഷമാണ് ഷഹീൻ ചെയ്തത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും, മിസ്റ്റർ ആൻഡ് മിസിസ് റൗഡി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Read More: ‘ഭീഷ്മപർവ്വ’ത്തിലെ മഹാഭാരതം