കൊച്ചി: മീ ടൂ ക്യാംപെയിൻ നല്ലതാണെന്നും എന്നാലത് ദുരുപയോഗം ചെയ്യരുതെന്നും നടൻ സിദ്ദിഖ്. ആർക്കും ആരുടെയും പേര് പറയാമെന്നായാൽ അത് ക്യാംപെയിനിന്റെ വിശ്വാസ്യതയെ ബാധിക്കും. മീ ടൂവിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കരുത്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ പേരും വെളിപ്പെടുത്തണം.

മീ ടൂ ക്യാംപെയിനിലൂടെ നിരവധി പേരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് പത്രസമ്മേളനത്തിൽ ഡബ്ല്യുസിസി അംഗങ്ങൾ പറഞ്ഞു. ആരുടെയെങ്കിലും പേര് ഇതുവരെ വെളിപ്പെടുത്തിയോ? പേരുകൾ ആദ്യം വെളിപ്പെടുത്തട്ടെ. സിനിമാ നടികൾക്കു മാത്രമല്ല കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കും മീ ടൂ ക്യാംപെയിൻ നല്ലതാണ്.

Read: ആരോപണത്തിന്റെ പേരിൽ ദിലീപിന്റെ തൊഴിൽ നഷ്ടപ്പെടുത്താനാവില്ല; സിദ്ദിഖ്

ഒരാൾ ഉപദ്രവിച്ചാൽ അയാളുടെ പേര് വെളിപ്പെടുത്താൻ ആ പെൺകുട്ടി തീരുമാനിച്ചാൽ അത് നല്ല കാര്യമാണ്. അതിന് 20 കൊല്ലം കാത്തിരിക്കണമെന്നില്ല. അപ്പോൾ അടിക്കണം കരണം നോക്കി. ആ സമയത്ത് പേര് വെളിപ്പെടുത്താനുളള ധൈര്യം കാണിക്കണം. അന്ന് ധൈര്യം ഉണ്ടായില്ല, 20 കൊല്ലത്തിനുശേഷം ധൈര്യം വന്നുവെന്ന് പറയാൻ നിൽക്കരുത്. ആക്രമിക്കപ്പെടുന്ന ആ സെക്കന്റിൽ പ്രതികരിക്കണം. കേരള ജനത മൊത്തം ആ പെൺകുട്ടിക്ക് ഒപ്പമുണ്ടാകുമെന്നും സിദ്ദിഖ് പറഞ്ഞു.

Read: ദിലീപിനെ കോടതി ശിക്ഷിക്കട്ടെ, സംഘടനയിൽനിന്നും പുറത്താക്കുന്നത് അപ്പോൾ ആലോചിക്കാം: സിദ്ദിഖ്

ഏതു തൊഴിൽ മേഖലയിലായാലും പീഡനങ്ങൾ സ്ത്രീകൾ തുറന്നു പറയണം. സിനിമയ്ക്ക് അകത്ത് മുഴുവനും പീഡനം നടക്കുന്നുവെന്ന് വിശ്വസിക്കരുത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ നടപടി എടുക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ പൊലീസിൽ പരാതിപ്പെടേണ്ടതാണെങ്കിൽ പരാതിപ്പെടണം. എന്തുകൊണ്ടാണ് അത് ചെയ്യാത്തത്. മീ ടൂ ക്യാംപെയിനെ സ്വാഗതം ചെയ്യുന്നു. അത് നല്ലതാണ്. എന്നാൽ തനിക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറയാൻ 10-15 കൊല്ലം കാത്തിരിക്കരുതെന്നും സിദ്ദിഖ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ