/indian-express-malayalam/media/media_files/uploads/2021/04/Untitled-design-5.png)
ബിജെപി ഐടി സെല്ലിന്റെ വ്യാപക വധഭീഷണിക്കും അസഭ്യവർഷങ്ങൾക്കും ഇരയായ തമിഴ് നടൻ സിദ്ധാർത്ഥിന് പിന്തുണയുമായി പാർവതി തിരുവോത്ത്. ബിജെപിയെ വിമർശിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകരുതെന്നും ഞങ്ങളുടെ ഒരു വലിയ സൈന്യം തന്നെ ഒപ്പമുണ്ടെന്നും പാർവതി ട്വീറ്റ് ചെയ്തു.
"നിങ്ങൾക്ക് ഒപ്പം സിദ്ധാർഥ്. പിന്നോട്ട് പോകരുത്! ഞങ്ങളുടെ ഒരു സൈന്യം തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. ഒരുപാട് സ്നേഹം"പാർവതി കുറിച്ചു.
With you @Actor_Siddharth No backing down! There is an army of us with you! Stay strong and lots of love to fam✨ https://t.co/m0uXFgsghW
— Parvathy Thiruvothu (@parvatweets) April 29, 2021
ഇന്നലെ ബിജെപി തമിഴ്‌നാട് ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയതായി നടൻ സിദ്ധാർത്ഥ് തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ വധഭീഷണിയും അസഭ്യവർഷവും ബലാത്സംഗ ഭീഷണിയും മുഴക്കിക്കൊണ്ട് അഞ്ഞൂറിലധികം ഫോൺ കോളുകളാണ് ലഭിച്ചതെന്നും സിദ്ധാർത്ഥ് പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ വെളിപ്പെടുത്തൽ.
"തമിഴ്നാട് ബിജെപിയുടെ അംഗങ്ങളുടെ ഐടി സെൽ എന്റെ ഫോൺ നമ്പർ ചോർത്തി. കഴിഞ്ഞ 24 മണിക്കൂറിൽ എന്നെയും കുടുംബത്തെയും കൊല്ലുമെന്നും ഉപദ്രവിക്കുമെന്നും കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി 500 ലധികം ഫോൺ കോളുകളാണ് വന്നത്. ഞാൻ മിണ്ടാതിരിക്കില്ല. നരേന്ദ്ര മോദി, അമിത് ഷാ നിങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കൂ," സിദ്ധാർത്ഥ് കുറിച്ചു.
എല്ലാ ഫോൺകോളുകളും റെക്കോര്‍ഡ് ചെയ്തുവെന്നും അത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയ ട്രോളുകളുടെ സ്ക്രീൻഷോട്ടുകളും സിദ്ധാർത്ഥ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. "ബിജെപി ടിഎൻ അംഗങ്ങൾ ഇന്നലെ എന്റെ നമ്പർ ചോർത്തുകയും എന്നെ ആക്രമിക്കാനും ഉപദ്രവിക്കാനും ആളുകളോട് പറയുകയും ചെയ്ത നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒന്നാണിത്. ‘ഇനി മേലാൽ ഇവന്റെ വാ തുറക്കരുത്’ എന്ന അടിക്കുറിപ്പോടെയാണ് അവർ ഫോൺ നമ്പർ പുറത്തുവിട്ടത്. കോവിഡിൽ നിന്നു അതിജീവിച്ചാലും ഇവരിൽ നിന്ന് എങ്ങനെ രക്ഷപ്പെടും" സിദ്ധാർത്ഥ് ചോദിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.