നടനും ഗായകനുമായ സിദ്ധാർഥ് മേനോൻ വിവാഹിതനായി. മറാത്തി നടിയും നർത്തകിയുമായ തൻവി പാലവ് ആണ് വധു. വിവാഹിതനാകാൻ പോകുന്ന വിവരം സിദ്ധാർഥ് സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. തന്റെ ഉറ്റസുഹൃത്തിനെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്നും ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിതെന്നുമാണ് സിദ്ധാർഥ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഒപ്പം തൻവിയുടെ ചിത്രവും പങ്കുവച്ചിരുന്നു.

”എല്ലാ പ്രണയകഥയും മനോഹരമാണ്, പക്ഷേ ഞങ്ങളുടേത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്. ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകി, ഫുള്‍ ടൈം സുഹൃത്ത്, കൂടാതെ എന്റെ എക്കാലത്തെയും പാര്‍ട്ണര്‍ ഇന്‍ ക്രൈം!” സിദ്ധാര്‍ഥ് കുറിച്ചു.

മ്യൂസിക്കൽ ബ്രാൻഡായ തൈക്കുടം ബ്രിഡ്ജാണ് സിദ്ധാർഥിനെ സുപരിചിതനാക്കിയത്. ഫഹദ് ഫാസില്‍ നായകനായെത്തിയ ‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തെത്തി. ബാംഗ്ലൂർ ഡേയ്സിൽ സിദ്ധാർഥ് പാടിയ ‘തുമ്പിപ്പെണ്ണേ’ എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ‘വേഗം’, ‘ഞാൻ സ്റ്റീവ് ലോപ്പസ്’, ‘ഹരം’, ‘റോക്സ്റ്റാർ’ തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്.

 

View this post on Instagram

 

Happy Married Life #happymarriedlife @siddharth2121 @tanvi_palav.dance #siddharthmenon #tanvipalav #december21 #siddharth2121 #indiansinger

A post shared by Azeem Shahbaz (@aamispace.world) on

 

View this post on Instagram

 

Happiest married life #SiddharthMenon and #Tanvi @siddharth2121

A post shared by Kadalas Media (@kadalasmedia) on

നിരവധി മ്യൂസിക്കൽ ആൽബങ്ങളുടെ ഭാഗമായിട്ടുണ്ട്. വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘റോക്ക് സ്റ്റാർ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും കടന്നു. അഞ്ജലി മേനോന്റെ ‘കൂടെ’യിലും ശ്രദ്ധേയമായ വേഷം ചെയ്തു. ‘സോളോ’, ‘കഥ പറഞ്ഞ കഥ’, ‘കോളാമ്പി’ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook