scorecardresearch

ഏലിയന് ശബ്ദം നൽകിയത് പ്രതിഫലം വാങ്ങാതെ; സിദ്ധാർത്ഥിനു നന്ദി പറഞ്ഞ് ശിവകാർത്തികേയൻ

ചെന്നൈയിൽ സംഘടിപ്പിച്ച പ്രൊമോഷൻ പരിപാടിയിലാണ് പ്രതിഫലം വാങ്ങാതെ ചിത്രത്തിൽ ഡബ്ബുചെയ്ത സിദ്ധാർത്ഥിന് അണിയറപ്രവർത്തകർ നന്ദി അറിയിച്ചത്

ചെന്നൈയിൽ സംഘടിപ്പിച്ച പ്രൊമോഷൻ പരിപാടിയിലാണ് പ്രതിഫലം വാങ്ങാതെ ചിത്രത്തിൽ ഡബ്ബുചെയ്ത സിദ്ധാർത്ഥിന് അണിയറപ്രവർത്തകർ നന്ദി അറിയിച്ചത്

author-image
Entertainment Desk
New Update
Sidharth, Siva Karthikeyan

(ചിത്രം: ഇൻസ്റ്റഗ്രാം/ സിദ്ധാർത്ഥ്, ശിവകാർത്തികേയൻ)

വ്യത്യസ്ത ചിത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന തമിഴ് ചലച്ചിത്ര താരമാണ് ശിവകാർത്തികേയൻ. കണ്ടുമടുത്ത സ്ഥിരം കഥാപശ്ചത്തലത്തിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിക്കുന്നത് കൊണ്ടുതന്നെ ചുരുങ്ങിയ കാലയളവിൽ വലിയ ആരാധകവൃന്ദം ശ്രിഷ്ടിക്കാനും താരത്തിനായി. ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന ശിവകാർത്തികേയന്റെ ചിത്രമാണ് ഏലിയൺ കഥാപാത്രമായെത്തുന്ന സയൻസ് ഫിക്ഷൻ ചിത്രം 'അയലാൻ'. 

Advertisment

ചിത്രത്തിൽ അന്യഗ്രഹ ജീവിയുടെ കഥാപാത്രത്തിനു ശബ്ദം നൽകുന്നത് ചലച്ചിത്ര താരം സിദ്ധാർത്ഥാണെന്ന വാർത്തകൾ നേരത്തെതന്നെ പുറത്തു വന്നിരുന്നു. എന്നാലിപ്പോൾ ചിത്രത്തിനായി ഡബ്ബ് ചെയ്തതിന്, സിദ്ധാർത്ഥ് പ്രതിഫലം വാങ്ങിയില്ലെന്നാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നത്. ചെന്നൈയിൽ സംഘടിപ്പിച്ച പ്രൊമോഷൻ പരിപാടിയിലാണ് പ്രതിഫലം വാങ്ങാതെ ചിത്രത്തിൽ ഡബ്ബു ചെയ്ത സിദ്ധാർത്ഥിനു നിർമ്മാതാക്കൾ നന്ദിയറിയിച്ചത്. 

ചിത്രം ഒരു ക്ലീൻ എന്റർടെയ്‌നറായിരിക്കുമെന്നും സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രേക്ഷകർക്കും കാണാൻ കഴിയുമെന്നും ശിവകാർത്തികേയൻ പറഞ്ഞു. “സിനിമ തുടങ്ങുമ്പോൾ പാൻ-ഇന്ത്യൻ എന്ന വാക്ക് ഞങ്ങൾക്ക് അറിയില്ലായിരുന്നു. എന്നാൽ അടുത്തിടെയായി തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന അവസരങ്ങൾ കണ്ടതോടെ, ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ആഗ്രഹിച്ചു, അതുകൊണ്ടുതന്നെ ഒരുപാട് ബുദ്ധിമുട്ടിയാണ് ഞങ്ങൾ ഈ സിനിമ നിർമ്മിച്ചത്." 

അയലാൻ, തമിഴ് സിനിമയിലെ ഇ ടി ആയിരിക്കുമെന്നും, ചിത്രത്തിനായി തനിക്ക് വളരെയധികം പ്രയത്നിക്കേണ്ടിവന്നെന്നും, എആർ റഹ്മാൻ പരിപാടിയിൽ പറഞ്ഞു. 

Advertisment

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് സിദ്ധാർത്ഥിനെ കൂടാതെ ശിവകാർത്തികേയനും ചിത്രത്തിൽ പ്രതിഫലം ഈടാക്കിയിട്ടില്ലെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. വമ്പൻ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം നിർമ്മാണത്തിലെ പ്രശ്നങ്ങളാൽ മുടങ്ങിയെന്നും ചിത്രത്തിന്റെ സുഗമമായ റിലീസിനായി താരം പ്രതിഫലം വിട്ടുകൊടുത്തതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

ആർ രവികുമാർ സംവിധാനം ചെയുന്ന ചിത്രത്തിൽ, രാകുൽ പ്രീത് സിംഗ്, ഇഷ കോപ്പിക്കർ, യോഗി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ജനുവരി 7 ന് ദുബായിൽ ട്രെയിലറിന്റെ ഗംഭീര ലോഞ്ച് നടത്താനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.

Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: