ബാറിന്റെ പശ്ചാത്തലത്തിലുള്ള ത്രസിപ്പിക്കുന്ന ഐറ്റം സോങ്ങ്, ‘ഷൈലോക്കി’ലെ ആദ്യവീഡിയോ ഗാനമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വിവേകയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകി ശ്വേത അശോക്, നാരായണി ഗോപൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ മമ്മൂട്ടിയുടെയും സാന്നിധ്യമുണ്ട്.

ഇന്നലെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദുബായിൽ നടന്നത്. പരിപാടിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വെറൈറ്റി ലുക്കില്‍ പ്രത്യക്ഷപ്പെട്ട് ആരാധകരെ ഞെട്ടിക്കുകയാണ് മമ്മൂട്ടി.

അജയ് വാസുദേവാണ് ഷെെലോക്ക് സംവിധാനം ചെയ്‌തിരിക്കുന്നത്. ‘രാജാധിരാജ’, ‘മാസ്റ്റർ പീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും കൈകോർക്കുന്ന ചിത്രമാണ് ‘ഷൈലോക്ക്’. ജനുവരി 23നാണ് ചിത്രം റിലീസിനെത്തുന്നത്.

ദുബായിൽ നടന്ന ഓഡിയോ ലോഞ്ചിൽ മമ്മൂട്ടി

ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സാണ് ‘ഷെെലോക്ക്’ നിർമ്മിക്കുന്നത്. ‘അബ്രഹാമിന്റെ സന്തതികള്‍’, ‘കസബ’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.

ഷൈലോക്ക് എന്ന പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഷേക്സ്പിയറിന്റെ ‘മർച്ചന്റ് ഓഫ് വെനീസ്’ എന്ന നാടകത്തിലെ കഥാപാത്രമാവും. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ ജീവിച്ചിരുന്ന അന്റോണിയോ എന്ന വ്യാപാരിയുടെ കഥ പറയുന്ന ‘മർച്ചന്റ് ഓഫ് വെനീസി’ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് ഷൈലോക്ക്. വെനീഷ്യൻ ജൂത പണമിടപാടുകാരനായ ഷൈലോക്കിനെ പ്രധാന എതിരാളികളിൽ ഒരാളായാണ് നാടകത്തിൽ ചിത്രീകരിക്കപ്പെടുന്നത്.

Read more: Shylock movie: വില്ലനോ നായകനോ? ആരാണ് ഷൈലോക്ക്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook