scorecardresearch
Latest News

Shylock Movie Release: ‘ഷൈലോക്ക്’ നാളെ എത്തുന്നു

Shylock Movie Release: പണം പലിശയ്ക്ക് കൊടുക്കുന്ന ബോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്

Shylock Movie Release: ‘ഷൈലോക്ക്’ നാളെ എത്തുന്നു

Shylock Movie Release: മമ്മൂട്ടി ചിത്രം ‘ഷൈലോക്ക്’ നാളെ തിയേറ്ററുകളിലേക്ക്. അജയ് വാസുദേവാണ് ‘ഷെെലോക്കി’ന്റെ സംവിധായകൻ. ‘രാജാധിരാജ’, ‘മാസ്റ്റർ പീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും കൈകോർക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സാണ് ‘ഷെെലോക്ക്’ നിർമ്മിക്കുന്നത്. ‘അബ്രഹാമിന്റെ സന്തതികള്‍’, ‘കസബ’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.

ഷൈലോക്ക് എന്ന പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഷേക്സ്പിയറിന്റെ ‘മർച്ചന്റ് ഓഫ് വെനീസ്’ എന്ന നാടകത്തിലെ കഥാപാത്രമാവും. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ ജീവിച്ചിരുന്ന അന്റോണിയോ എന്ന വ്യാപാരിയുടെ കഥ പറയുന്ന ‘മർച്ചന്റ് ഓഫ് വെനീസി’ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് ഷൈലോക്ക്. വെനീഷ്യൻ ജൂത പണമിടപാടുകാരനായ ഷൈലോക്കിനെ പ്രധാന എതിരാളികളിൽ ഒരാളായാണ് നാടകത്തിൽ ചിത്രീകരിക്കപ്പെടുന്നത്.

സിനിമയിൽ നിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കൊടുത്ത പണം പലിശ സഹിതം തിരിച്ചു കിട്ടിയില്ലെങ്കില്‍ ബോസ് പ്രതികരിക്കുക വേറെ രീതിയിലാണ്.

ബാറിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിലെ ഒരു ഐറ്റം സോങ്ങും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വിവേകയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകി ശ്വേത അശോക്, നാരായണി ഗോപൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ മമ്മൂട്ടിയുടെയും സാന്നിധ്യമുണ്ട്.

Read more: മമ്മൂട്ടി വില്ലനോ?; കൊലമാസ് ലുക്കില്‍ ‘ഷൈലോക്ക്’ ടീസര്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shylock movie release review rating mammootty