Shylock Movie Release, Review: Mammootty Starrer Shylock Public Ratings, Audience Review: മമ്മൂട്ടി ചിത്രം ‘ഷൈലോക്ക്’ ഇന്ന് തിയേറ്ററുകളിലെത്തി. അജയ് വാസുദേവാണ് ‘ഷെെലോക്കി’ന്റെ സംവിധായകൻ. ‘രാജാധിരാജ’, ‘മാസ്റ്റർ പീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും കൈകോർക്കുന്ന ചിത്രം കൂടിയാണ് ഇത്.
Read Here: Shylock Movie Quick Review: ഫാന്‍സിനു ആഘോഷിക്കാവുന്ന ഒരു മാസ് മമ്മൂട്ടി ചിത്രം
ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സാണ് ‘ഷെെലോക്ക്’ നിർമ്മിക്കുന്നത്. ‘അബ്രഹാമിന്റെ സന്തതികള്‍’, ‘കസബ’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ‘ഷൈലോക്കി’നുണ്ട്.
Read in English: Shylock movie review and release LIVE UPDATES
Live Blog
Shylock Movie Release, Review: Mammootty Starrer Shylock Public Ratings, Audience Review
മമ്മൂട്ടി നായകനായി എത്തുന്ന ‘ഷൈലോക്ക്’ റിലീസ് വിശേഷങ്ങള്‍ വായിക്കാം

ഒന്നാം ഭാഗത്തിന്റെ ഫോക്കസ് കോമഡിയാണെങ്കില്‍ രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ് ഒരു പ്രതികാരകഥയാണ്. അങ്ങനെ ഒരു ഇമാഷണല്‍ ലൈനിലെക്കും കടക്കുന്ന ചിത്രം ഒരു ഫ്ലാഷ്ബാക്കിലെക്കും പോകുന്നുണ്ട്. അവിടെയാണ് മീന ഉള്‍പ്പടെയുള്ളവര്‍ പ്രത്യക്ഷപ്പെടുന്നത്. രജനികാന്ത് ഫാന്‍ ആയ നായകന്‍ ഉള്ളത് കൊണ്ട് കൂടിയാവാം തമിഴ് സിനിമാ റഫറന്‍സുകളുടെ ധാരാളിത്തവും ചിത്രത്തില്‍ കാണാം. മൊത്തത്തില്‍ ഫാന്‍സിനു ആഘോഷിക്കാവുന്ന ഒരു മാസ് മമ്മൂട്ടി ചിത്രമായി ‘ഷൈലോക്കി’നെ വിലയിരുത്താം
‘ഷൈലോക്കിന്’ ഒരു തമിഴ് പതിപ്പ് കൂടിയുണ്ട്. തമിഴില്‍ ചിത്രം അറിയപ്പെടുന്നത് ‘കുബേരന്‍’ എന്നാണു.
“വളരെ പിശുക്കനായ ഒരു പലിശക്കാരന്‍ ആണ് സിനിമയിലെ എന്റെ കഥാപാത്രം. പാവപ്പെട്ട ഒരു മനുഷ്യനാണ് നായകന്‍. ശരിക്കും രാജ് കിരണ്‍ സാറാണ് ഈ ചിത്രത്തിലെ നായകന്‍, ഞാന്‍ വില്ലനാണ്,” ‘ഷൈലോക്കിനെ’ക്കുറിച്ച് ചിത്രത്തിന്റെ തുടക്കവേളയില്‍ മമ്മൂട്ടി പറഞ്ഞതിങ്ങനെ, വീഡിയോ കാണാം.
‘സിനിമാ നിർമാതാക്കൾക്കു പണം കടം കൊടുക്കുന്ന ബോസ് എന്ന പലിശക്കാരൻ. മലയാള സിനിമയിൽ അയാൾക്കു കടക്കാരൻ ആവാത്ത നിർമാതാക്കൾ ഇല്ലെന്ന് പറയാം. കൊടുത്ത പണം തിരിച്ചു കിട്ടാൻ എന്ത് അലമ്പും കാണിക്കുന്ന അയാൾക്ക് ഷൈലോക് എന്നും ഇരട്ട പേരുണ്ട് (ഷേക്‌സ്‌പീയർ കഥാപാത്രത്തിന്റെ റഫറൻസ്).
കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്ത, ഫോൺ കാളുകള്‍ പോലും അറ്റൻഡ് ചെയ്യാത്ത നിർമാതാവ് പ്രതാപ വർമ (ഷാജോൺ ) യുമായുള്ള കൊമ്പ് കോർക്കലിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ലൊക്കേഷനിൽ കയറി അലമ്പ് ഉണ്ടാക്കി സംവിധായകനെ തന്നെ പിടിച്ചു വണ്ടിയിലിട്ട് പോകുകയാണ് ബോസ്.
ആ കഥ ഇന്ടസ്ട്രി മുഴുവൻ പാട്ടാവുന്നതോടെ പ്രതാപ് വർമക്കു നാണക്കേടാവുന്നു. സുഹൃത്തായ പോലീസ് കമ്മിഷണറുടെ സഹായത്തോടെ ബോസിനെ പൂട്ടാൻ പ്ലാൻ ചെയ്യുകയാണ് അയാൾ. ആക്ഷനും അലമ്പും തമാശകളും സിനിമാ ഡയലോഗുകളും ആയി ബോസ്സിന്റെ താണ്ഡവം ആണ് ഇന്റർവെൽ വരെ,’ ബോസിന്റെ താണ്ഡവം: ‘ഷെലോക്ക്’ ആദ്യ പകുതിയെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് ലേഖിക ധന്യാ വിളയിലിന്റെ റിപ്പോര്‍ട്ട്
ചിത്രം അമേരിക്കയിലും റിലീസ് ചെയ്യുന്നുണ്ട്. അമേരിക്കയിലെ തിയേറ്റര്‍ ലിസ്റ്റ് പങ്കു വച്ചത് നായകന്‍ മമ്മൂട്ടി തന്നെയാണ്
ബാറിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിലെ ഒരു ഐറ്റം സോങ്ങും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വിവേകയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകി ശ്വേത അശോക്, നാരായണി ഗോപൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ മമ്മൂട്ടിയുടെയും സാന്നിധ്യമുണ്ട്.
ഷൈലോക്ക് എന്ന പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഷേക്സ്പിയറിന്റെ ‘മർച്ചന്റ് ഓഫ് വെനീസ്’ എന്ന നാടകത്തിലെ കഥാപാത്രമാവും. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ ജീവിച്ചിരുന്ന അന്റോണിയോ എന്ന വ്യാപാരിയുടെ കഥ പറയുന്ന ‘മർച്ചന്റ് ഓഫ് വെനീസി’ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് ഷൈലോക്ക്. വെനീഷ്യൻ ജൂത പണമിടപാടുകാരനായ ഷൈലോക്കിനെ പ്രധാന എതിരാളികളിൽ ഒരാളായാണ് നാടകത്തിൽ ചിത്രീകരിക്കപ്പെടുന്നത്
Read More: Shylock movie: വില്ലനോ നായകനോ? ആരാണ് ഷൈലോക്ക്?
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് ‘ഷൈലോക്ക്’. അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.
@mammukka #Shylock ഇന്ന് തിയേറ്ററുകളില്‍… റിലീസ് വിശേഷങ്ങള്‍ വായിക്കാം…https://t.co/SjMNYlOJfg pic.twitter.com/BtwMubKrDY
മമ്മൂട്ടി നായകനാകുന്ന, അജയ് വാസുദേവ് ചിത്രം ‘ഷൈലോക്ക്’ ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള തിയേറ്ററുകളില്‍ എത്തുന്നു. തിയേറ്റര്‍ ലിസ്റ്റ് ചുവടെ.
Kerala Theatre List of #Shylock