അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ശാലിനി എന്ന നടിയോടുള്ള ആരാധക സ്നേഹത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ശാലിനി ഇല്ലെങ്കിലും അനിയത്തി ശ്യാമിലി വളരെ ആക്ടീവായി തന്നെയുണ്ട്.
ചേച്ചിക്കൊപ്പമുള്ള ചിത്രങ്ങൾ ശ്യാമിലി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്. ശാലിനിക്കൊപ്പമുള്ള പുതിയൊരു ഫൊട്ടോ ഷെയർ ചെയ്തിരിക്കുകയാണ് ശ്യാമിലി. സ്റ്റൈലിഷ് ലുക്കിലുള്ള ശാലിനിയെയും ശ്യാമിലിയെയുമാണ് ചിത്രത്തിൽ കാണാനാവുക.
അമർക്കളത്തിന്റെ സെറ്റിൽ വച്ച് പ്രണയത്തിലായ അജിത്തും ശാലിനിയും 2000ലാണ് വിവാഹിതരായത്. ഇവർക്ക് ഒരു മകളും ഒരു മകനുമുണ്ട്. ആദ്യ കാഴ്ചയിൽ തന്നെ ശാലിയോട് പ്രണയം തോന്നിയെന്നാണ് അജിത് മുൻപൊരിക്കൽ വെളിപ്പെടുത്തിയത്.
“ഞങ്ങൾ ഒരുമിച്ച് ചെയ്ത ആദ്യ ഷോട്ടിനിടെ, അറിയാതെ ഞാൻ അവളുടെ കൈത്തണ്ട മുറിച്ചു. എന്നാൽ അവൾ അഭിനയം തുടർന്നു. ശരിക്കും മുറിഞ്ഞെന്നും രക്തം വരുന്നുണ്ടെന്നും കുറച്ചു കഴിഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. അവിടെ നിന്നാണ് അത് ആരംഭിച്ചതെന്ന് ഞാൻ കരുതുന്നു,” അജിത് പറഞ്ഞു.
തന്റെ പ്രധാന പിന്തുണയും ഏറ്റവും മോശം വിമർശകയുമാണ് എന്നാണ് അജിത്ത് ശാലിനിയെ വിശേഷിപ്പിച്ചത്. “അവൾ എന്റെ കടുത്ത വിമർശകയാണ്. ചില സമയങ്ങളിൽ, സുഹൃത്തുക്കൾ ഒരുതരം സിനിമ നല്ലതായിരുന്നുവെന്ന് പറഞ്ഞേക്കും. പക്ഷേ, ശാലിനിയുടെ കാര്യം അങ്ങനല്ല, അവൾ എല്ലാം തുറന്നുപറയും. എല്ലാ കാര്യങ്ങളിലും അവളുടെ കാഴ്ചപ്പാടുകളിൽ അവൾ വളരെ സത്യസന്ധയാണ്. അവൾ സ്ക്രിപ്റ്റുകളിൽ ഇടപെടില്ല. പക്ഷേ, അവൾ എന്റെ ഭാര്യയാണ്, എന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു, അതിനാൽ ഞാൻ അവളുമായി ഒരുപാട് കാര്യങ്ങൾ പങ്കിടാറുണ്ട്, ”അദ്ദേഹം പറഞ്ഞു.
Read More: ‘ശാലിനിയോടുള്ള പ്രണയം തുടങ്ങിയത് ആ അപകടത്തിൽ നിന്ന്’: അജിത്