‘ഇവിടെ’ എന്ന പൃഥ്വിരാജ് നിവിന്‍ പോളി ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹേയ് ജൂഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. നിവിന്‍ പോളിയും തൃഷയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അതവതരിപ്പിക്കുന്നത്.

നിവിന്‍ പോളി ശ്യാമപ്രസാദുമായി കൈകോര്‍ക്കുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യ ചിത്രം ‘ഇംഗ്ലീഷ്’ മുതല്‍ തന്നെ നിവിന്‍ എന്ന നടനോടുള്ള തന്റെ മതിപ്പും ആരാധനയും ശ്യാമപ്രസാദ് മറച്ചു വച്ചിരുന്നില്ല.

Read More: ഹേയ് ജൂഡ്; മറ്റൊരു വ്യത്യസ്ത വേഷത്തില്‍ നിവിന്‍ പോളി

പുതിയ ചിത്രമായ ഹേയ് ജൂഡില്‍ തീര്‍ത്തും വ്യത്യസ്ഥമായ കഥാപാത്രത്തെയാവും നിവിന്‍ പോളി അവതരിപ്പിക്കുക. ടൈറ്റില്‍ കഥാപാത്രമായ ജൂഡ് ആയി എത്തുന്ന നിവിന്റെ നായിക തൃഷയാണ്. മലയാളത്തിലേക്ക് ആദ്യമായി കാല്‍ വെയ്ക്കുകയാണ് തെന്നിന്ത്യയുടെ പ്രിയങ്കരിയായ നായിക. ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാവും മലയാളത്തിലെ കന്നിയങ്കത്തില്‍ തൃഷ അവതരിപ്പിക്കുക.

ബീറ്റില്‍സിന്റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന തന്റെ പ്രിയപ്പെട്ട ഗാനത്തില്‍ നിന്നുമാണ് സിനിമയുടെ ടൈറ്റില്‍ എന്ന് സംവിധായകന്‍ ശ്യാമപ്രസാദ്.

ഹേയ് ജൂഡ് ലൊക്കേഷന്‍ ചിത്രം – കടപ്പാട് ഫേസ് ബുക്ക്

ഗോവയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സിദ്ദീഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹേയ് ജൂഡ്’ നിര്‍മ്മിക്കുന്നത് അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്‍അറെ ബാനറില്‍ അനില്‍ അമ്പലക്കരയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ