ശ്വേത മേനോൻ മാവോയിസ്റ്റായി അഭിനയിക്കുന്ന ‘ബദൽ’ എന്ന ചിത്രത്തിലെ ഒരു സ്റ്റിൽ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നാടക പ്രവർത്തകൻ എ അജയന്‍ ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ‘ബദൽ: ദി മാനിഫെസ്റ്റോ’. കനിമൊഴി എന്ന മാവോയിസ്റ്റ് കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. ശ്വേത തന്നെയാണ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ശക്തമായൊരു കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ശ്വേത. ‘ബദൽ’ ചിത്രീകരണം പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

shwetha menon , Badal The Manifesto film

അഞ്ച് വർഷങ്ങൾക്ക് മുൻപ് ചിത്രീകരണം ആരംഭിച്ച ഈ സിനിമ പലകാരണങ്ങൾ കൊണ്ട് നീണ്ടുപോവുകയായിരുന്നു. അട്ടപ്പാടി,മൂന്നാര്‍, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ശ്വേതയെ കൂടാതെ സലിം കുമാർ,അനൂപ് ചന്ദ്രൻ,സജിത മഠത്തിൽ, ലിയോണ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നു. അജയൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആൾട്ടർനേറ്റീവ് സിനിമാസിന്റെ ബാനറിൽ ജോസഫ് വർഗീസ് ഇലഞ്ഞിക്കൽ ആണ് നിർമ്മാണം. പ്രകൃതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Read more: പാചകം, വ്യായാമം, വായന, കവിത; താരങ്ങളുടെ ലോക്ക്‌ഡൗൺ കാല ജീവിതം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook