മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീത കുടുംബമാണ് സുജാത മോഹന്റേത്. സുജാതയും മകൾ ശ്വേതയും സിനിമ പിന്നണി ഗായകർ. ഭർത്താവ് മോഹനും നല്ല ഒന്നാന്തരം പാട്ടുകാരൻ. മൂവരും ഒന്നിച്ച് സ്റ്റേജിൽ പാടി സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്.

Read More: മോഹൻലാലിനൊപ്പമുള്ള ഈ കുട്ടിക്കൂട്ടത്തിൽ ഒരു ഗായകനുണ്ട്

എന്തായാലും കോവിഡ് കാലത്ത് തിരക്കുകൾ മാറ്റിവച്ച് ഏറെ നേരം അണ്ണാനഗറിലെ വീട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അവസരം കിട്ടിയിരിക്കുകയാണ് ഇവർക്കെല്ലാം. പ്രത്യേകിച്ച് സുജാതയ്ക്കും മോഹനും തന്റെ പ്രിയപ്പെട്ട പേരക്കുട്ടി ശ്രേഷ്ഠയ്‌ക്കൊപ്പം കളിച്ചും ചിരിച്ചുമിരിക്കാൻ ഏറെ സമയം ലഭിച്ചിരിക്കുകയാണ്.

മുത്തച്ഛൻ പേരക്കുട്ടിക്ക് പാട്ട് പാടിക്കൊടുക്കുന്ന ഒരു വീഡിയോ ആണ് ശ്വേത ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ശ്രേഷ്ഠയും കൂടെ ഏറ്റുപാടുന്നുണ്ട്. രസകരമായ വീഡിയോ പങ്കുവച്ചുകൊണ്ട് പപ്പൂഷയ്ക്ക് മുത്തച്ഛന്റെ സംഗീത ക്ലാസുകൾ എന്നാണ് ശ്വേത കുറിച്ചിരിക്കുന്നത്.

 

View this post on Instagram

 

Asked #Sreshta to draw the sun and she drew the “Corona” #babiesofinstagram #toddlersofinstagram

A post shared by Shweta Mohan (@_shwetamohan_) on

2011 ലായിരുന്നു ശ്വേതയും അശ്വിൻ ശശിയുമായുള്ള വിവാഹം. തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ ശശിയുടെയും ഡോക്ടര്‍ പത്മജയുടെയും മകനായ അശ്വിനും ശ്വേതയും ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു. 2017 ഡിസംബർ ഒന്നിനാണ് ഈ ദമ്പതികൾക്ക് ശ്രേഷ്ഠ ജനിക്കുന്നത്.

അടുത്തിടെ മാതൃദിനത്തോട് അനുബന്ധിച്ച് മനോരമ ന്യൂസിനു വേണ്ടി ഗായിക സു‍ജാതയെ ശ്വേത ഇന്റർവ്യു ചെയ്തപ്പോൾ ശ്വേത സുജാതയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ‘അമ്മയ്ക്ക് ഇഷ്ടം മകളെയാണോ അതോ കൊച്ചുമകൾ ശ്രേഷ്ഠയെയോ?’ ചോദ്യം കേട്ട് ആദ്യം കണ്ണു മിഴിച്ചെങ്കിലും ചിരിച്ചുകൊണ്ട് സുജാത മറുപടി പറയാൻ തുടങ്ങി. ഇത് കുഴയ്ക്കുന്ന ചോദ്യമാണെന്നാണ് സുജാത ആദ്യം ശ്വേതയോടു പറഞ്ഞത്. താൻ സത്യം പറയുമെന്ന് ശ്വേതയുടെ മുഖത്തു നോക്കി പറഞ്ഞപ്പോൾ തീർച്ചയായും അമ്മയ്ക്കു കൊച്ചുമോളെയാണ് ഇഷ്ടമെന്ന് തനിക്കറിയാമെന്നായിരുന്നു ശ്വേതയുടെ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook